Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒറ്റൂർ പഞ്ചായത്ത്...

ഒറ്റൂർ പഞ്ചായത്ത് ലൈഫ്മിഷൻ പദ്ധതിയിൽ വൻ അഴിമതിയെന്ന്

text_fields
bookmark_border
കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ ലൈഫ്മിഷൻ പദ്ധതിയിൽ വൻ അഴിമതി നടന്നതായി പരാതി. ഇതുസംബന്ധിച്ച് കോൺഗ്രസ് വാർഡ് പ്രസിഡൻറ് വി.എസ്. പപ്പൻ പഞ്ചായത്ത് സെക്രട്ടറിക്കും ഉന്നതാധികാരികൾക്കും പരാതിനൽകി. പദ്ധതിയിലെ ഗുണഭോക്തൃ ലിസ്റ്റിൽ മാനദണ്ഡം പാലിക്കാതെ അനർഹരെ ഉൾപ്പെടുത്തിയതായും രാഷ്ട്രീയ ബന്ധുബലമുള്ളവരാണ് ലിസ്റ്റിൽ ഉൾപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. അംഗപരിമിതരെ ഒഴിവാക്കുകയും പൂർവികസ്വത്ത് കിട്ടാനുള്ളവരും ഗൾഫുകാരും ഭർത്താവിന് വീടും സ്വത്തുമുള്ളവരും ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. ഇതിനെ പരാതിക്കാരൻ ഗ്രാമസഭയിൽ ഉന്നയിച്ച പരാതിക്ക് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story