Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവറ്റാത്ത ഉറവക്കായി...

വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതി പരിശീലനം

text_fields
bookmark_border
കാട്ടാക്കട: ശുചിത്വം, വെള്ളം, വിളവ്‌ എന്ന സന്ദേശത്തി​െൻറ അംബാസഡർമാരായി സ്കൂൾ വിദ്യാർഥികൾ മാറണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ. ഹരിത കേരള മിഷ​െൻറ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ 'വറ്റാത്ത ഉറവക്കായി ജലസമൃദ്ധി' പദ്ധതിയുടെ പ്രവർത്തനങ്ങളിൽ നേതൃപരമായി ഇടപെടാൻ കഴിയുന്ന എൻ.എസ്.എസ് അധ്യാപക കോഓഡിനേറ്റർമാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടാക്കട നിയോജകമണ്ഡലത്തിൽ ഈ വരുന്ന ക്രിസ്മസ് അവധിക്കാല എൻ.എസ്.എസ് ക്യാമ്പുകൾ ജലസംരക്ഷണ വിഷയവുമായി ബന്ധപ്പെടുത്തി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പി​െൻറ ഭാഗമായി ജലസംരക്ഷണ വിഷയം കുട്ടികളിലേക്ക് പകരാൻ സഹായകമായ സെമിനാർ സെക്ഷനുകൾ സംഘടിപ്പിക്കും. വിദ്യാർഥികൾ മണ്ഡലത്തിലെ വീടുകൾ സന്ദർശിച്ച് ജലസമൃദ്ധി സന്ദേശം കൈമാറുകയും ജലസംരക്ഷണത്തി​െൻറ പ്രാധാന്യത്തെയും അനിവാര്യതയെയും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്ന പ്രവർത്തനവും ഏറ്റെടുക്കും. തുടർന്ന് ജനകീയ പങ്കാളിത്തത്തോടെ ഒരു ജലാശയത്തി​െൻറ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. പരിശീലന പരിപാടിയിൽ എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ തോമസ് സ്റ്റീഫൻ, ഹരിത കേരള മിഷൻ കൺസൾട്ടൻറ് എൻ. ജഗജീവൻ, സംസ്ഥാന ലാൻഡ് യൂസ് ബോർഡ് കമീഷണർ എ. നിസാമുദ്ദീൻ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story