Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കിൽ കറങ്ങിനടന്ന്...

ബൈക്കിൽ കറങ്ങിനടന്ന് സ്​ത്രീകളെ ശല്യം ചെയ്യുന്ന യുവാവ് പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ കടന്നുപിടിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടി. ശ്രീകാര്യം കരിമ്പുകോണം നന്ദനം വീട്ടിൽ സുജിത്തിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേനാളായി മണ്ണന്തല സ്റ്റേഷൻ പരിധിയിൽപെട്ട നാലാഞ്ചിറ, പാണൻവിള, പാറോട്ടുകോണം, ഇടവക്കോട് പ്രദേശങ്ങളിൽ സ്ത്രീകളെ കടന്നുപിടിച്ച് ശല്യം ചെയ്യുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ മണ്ണന്തല പൊലീസും ഷാഡോ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ ഇയാളുടെ വാഹനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ ഇരുപതോളം സത്രീകളെ കടന്നുപിടിച്ച് ശല്യം ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് എ.സി പ്രമോദ് കുമാർ, കേൻറാൺമ​െൻറ് സി.ഐ പ്രസാദ്, മണ്ണന്തല എസ്.ഐ അനൂപ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story