Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമസ്ത നേതാക്കള്‍ ഓഖി...

സമസ്ത നേതാക്കള്‍ ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങളായ വിഴിഞ്ഞവും പൂന്തുറയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേതാക്കള്‍ സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. പൂന്തുറ സ​െൻറ് തോമസ് ചർച്ച് വികാരി ഫാ. മനോജിനോടും പ്രദേശവാസികളോടും സംസാരിച്ച നേതാക്കള്‍ സൗഹൃദം, സ്‌നേഹം തുടങ്ങിയ മാനുഷികമൂല്യങ്ങളിലാണ് മനുഷ്യര്‍ ഒന്നിക്കേണ്ടതെന്നും പരസ്പരം സഹായിക്കുകയും സഹകരിക്കുകയുമാണ് വേണ്ടതെന്നും ഓര്‍മപ്പെടുത്തി. പ്രദേശവാസികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും ആവശ്യമായ സഹായങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. വിഴിഞ്ഞം ചര്‍ച്ചിലെത്തിയ നേതാക്കള്‍ പള്ളി വികാരി ഫാദര്‍ വില്‍ഫ്രഡുമായി സംസാരിച്ചു. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി, വഖഫ് ബോര്‍ഡ് അംഗം സൈനുദ്ദീന്‍, സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, ബീമാപള്ളി ഖത്തീബ് ഫഖറുദ്ദീന്‍ ബാഖവി, എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി ഹസന്‍ ആലങ്കോട്, ഷാജഹാന്‍ ദാരിമി പനവൂര്‍, അഹമ്മദ് റഷാദി ചുള്ളിമാനൂര്‍, ഹുസൈന്‍ ദാരിമി പെരിങ്ങമ്മല എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story