Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഴിഞ്ഞത്ത് ടിപ്പർ...

വിഴിഞ്ഞത്ത് ടിപ്പർ ലോറി തലകീഴായി കുഴിയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക്‌ പരിക്ക്

text_fields
bookmark_border
നേമം: വിഴിഞ്ഞത്തേക്ക് മെറ്റൽ കയറ്റി പോയ ടിപ്പർ ലോറി കുഴിയിലേക്ക് തലകീഴായി മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും ഗുരുതര പരിക്ക്്. കുന്നത്തുകാൽ സ്വദേശികളായ ഡ്രൈവർ അജികുമാർ (47), ക്ലീനർ ജയകുമാർ (45) എന്നിവർക്കാണ് പരിക്കേറ്റത്. വിഴിഞ്ഞം തുറമുഖത്തിനടുത്ത് നിർമിക്കുന്ന ലുലു മാളിലേക്ക് വ്യാഴാഴ്ച വൈകീട്ട് 3.30ന് മെറ്റലുമായി വന്നതായിരുന്ന ടിപ്പർ ലോറി. കാക്കാമൂല ഭാഗത്തുനിന്ന് കല്ലിയൂർ വഴി വിഴിഞ്ഞത്തേക്ക് പോകവേ കല്ലിയൂർ ശാസ്താ ക്ഷേത്രത്തിനടുത്ത് റോഡി​െൻറ വലതുവശത്തെ 30 അടി താഴ്ചയിലേക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. നാട്ടുകാരും നേമം പൊലീസും ചേർന്ന് ഇരുവരെയും കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രയിലെത്തിച്ചു. നെഞ്ചിനാണ് ഇരുവർക്കും പരിക്ക്. ഡ്രൈവറുടെ നില ഗുരുതരമാണ്. ചിത്രം -കല്ലിയൂരിൽ മെറ്റൽ കയറ്റിവന്ന ടിപ്പർ മറിഞ്ഞനിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story