Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടൈറ്റാനിയം അഴിമതി:...

ടൈറ്റാനിയം അഴിമതി: രാഷ്​ട്രീയക്കാരുടെ പങ്ക്​ അന്വേഷിക്കുകയാണെന്ന്​ വിജിലൻസ്​ ഇടക്കാല റിപ്പോർട്ട്​ ഒരു മാസത്തിനകം സമർപ്പിക്കും

text_fields
bookmark_border
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിൽ രാഷ്ട്രീയക്കാരുടെ പങ്ക് അേന്വഷിക്കുകയാണെന്ന് വിജിലൻസ്. ഇതുസംബന്ധിച്ച ഇടക്കാല റിപ്പോർട്ട് ഒരു മാസത്തിനകം ഫയൽ ചെയ്യുമെന്നും വിജിലൻസ് നിയമോപദേശകൻ കോടതിയെ അറിയിച്ചു. കേസ് അടുത്തമാസം -19ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2006ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. പ്ലാൻറി​െൻറ നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്ന് മലിനീകരണ നിയന്ത്രണവകുപ്പി​െൻറ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ.കെ. രാമചന്ദ്രനിൽ രമേശ് ചെന്നിത്തല സമ്മർദം ചെലുത്തി. മെക്കോൺ കമ്പനി വഴി ഫിൻലാൻഡിലെ കമ്പനിക്കാണ് ഇൗ കരാർ നൽകിയതെന്നും ആരോപണമുണ്ടായി. ഇൗ ഇടപാടിൽ അഴിമതി നടന്നുവെന്നാണ് ഹരജിയിലെ ആരോപണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഉൾപ്പെടുത്തി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. 2006ലാണ് ടൈറ്റാനിയം അഴിമതി കേസി​െൻറ അേന്വഷണം ആരംഭിച്ചത്. മതിയായ തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് ഇതിനിടെ വിജിലൻസ് അപേക്ഷ നൽകി. എന്നാൽ, കോടതി ഈ ആവശ്യം തള്ളി. ആ സാഹചര്യത്തിലാണ് വീണ്ടും വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്. മണക്കാട് സ്വദേശി ജയിനാണ് സ്വകാര്യ ഹരജി സമർപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story