Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവി​െൻറ മരണവാർത്ത...

യുവാവി​െൻറ മരണവാർത്ത അറിഞ്ഞ പിതാവ്​ ആസിഡ് ഉള്ളിൽ ചെന്ന്​ മരിച്ച നിലയിൽ

text_fields
bookmark_border
കിളിമാനൂർ: പ്ലംബിങ് തൊഴിലാളിയായ മകൻ കെട്ടിടത്തിന് മുകളിൽനിന്ന് വീണു മരിച്ചതറിഞ്ഞ പിതാവ് ആസിഡ് ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ. കല്ലറ കാട്ടുംപുറം തടത്തരികത്ത് വീട്ടിൽ മോഹനൻ ചെട്ടിയാർ (53) ആണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തി​െൻറ മകൻ ബിജു (28) തിങ്കളാഴ്ച വൈകീട്ട് ആറ്റിങ്ങൽ കോരാണി 18-ാം മൈലിന് സമീപം ചൂളയിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചിരുന്നു. കെട്ടിടത്തി​െൻറ രണ്ടാംനിലയിൽ വാട്ടർ ടാങ്ക് ഫിറ്റ് ചെയ്തശേഷം തിരിച്ചിറങ്ങാൻ ശ്രമിക്കവെ കൈവഴുതി താഴെവീഴുകയായിരുന്നു. നിലത്തിരുന്ന ഡ്രില്ലിങ് മിഷ്യനിൽ തലയിടിച്ചാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ജോലിക്കാരും വീട്ടുകാരനും ചേർന്ന്‌ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മരണവിവരം അറിഞ്ഞ മോഹനൻ ചെട്ടിയാരെ പുലർച്ചെ വീട്ടിലെ കുളിമുറിക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്ന് ആസിഡി​െൻറ കുപ്പിയും കണ്ടെത്തി. കൂലിവേലക്കാരനാണ് മോഹനൻ. നേരത്തേ വിദേശത്തായിരുന്ന ബിജു നാട്ടിലെത്തിയശേഷം സുഹൃത്തുക്കൾക്കൊപ്പം പ്ലംബിങ് പണികൾക്ക് പോവുകയാണ്. അവിവാഹിതനാണ്. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. രമണിയാണ് മോഹനൻ ചെട്ടിയാരുടെ ഭാര്യ. ബിനു മറ്റൊരു മകനാണ്. ചിത്രങ്ങൾ: പിതാവ് മോഹനൻ ചെട്ടിയാരും മകൻ ബിജുവും
Show Full Article
TAGS:LOCAL NEWS 
Next Story