Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദലിത് ക്രൈസ്തവർ...

ദലിത് ക്രൈസ്തവർ റാലിയും ധർണയും നടത്തി

text_fields
bookmark_border
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ദലിത് ക്രിസ്ത്യൻസ് കൗൺസിലി​െൻറ (സി.ഡി.സി) ആഭിമുഖ്യത്തിൽ റാലിയും ധർണയും നടത്തി. സ്ത്രീകളും കുട്ടികളും വൈദികരുമടക്കം ആയിരങ്ങൾ സമരത്തിൽ പങ്കെടുത്തു. സി.എസ്.ഐ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ ധർണ ഉദ്ഘാടനംചെയ്തു. പതിറ്റാണ്ടുകളായി ദലിത് ക്രൈസ്തവ സംവരണത്തിനുവേണ്ടി നിരവധി സമരം നടത്തിയിട്ടുണ്ട്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാർ അഞ്ചു ശതമാനവും സംസ്ഥാന സർക്കാർ നാലു ശതമാനവും സംവരണം അനുവദിക്കണം. ദലിത് ക്രൈസ്തവർക്ക് സംവരണം അനുവദിക്കാത്തത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്. ധർമരാജ അധ്യക്ഷതവഹിച്ചു. റവ. ഉമ്മൻ ജോർജ്, ഫാ. ജോൺ അരീക്കൽ, ഡോ. സൈമൺ ജോർജ്, റവ. സാജു സൈമൺ തകിടിയേൽ, ജേക്കബ് ദാനിയേൽ, എസ്.ജെ. സാംസൺ, വി.കെ. ജോർജ്, എം.സി. ജോയി, ജോയ്പോൾ തുടങ്ങിയവർ സംസാരിച്ചു. ഉച്ചക്ക് ഹസൻ മരക്കാർ ഹാളിൽ സംരക്ഷണ സമ്മേളവനും നടത്തി. എം.എൽ.എമാരായ കെ. ആൻസലൻ, ഐ.വി. സതീഷ്, എം. വിൻസ​െൻറ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story