Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഞാന്‍ സിനിമയുടെ...

ഞാന്‍ സിനിമയുടെ ആരാധകനല്ല ^അലക്‌സാണ്ടര്‍ സൊക്കുറോവ്

text_fields
bookmark_border
ഞാന്‍ സിനിമയുടെ ആരാധകനല്ല -അലക്‌സാണ്ടര്‍ സൊക്കുറോവ് തിരുവനന്തപുരം: സിനിമ ത​െൻറ തൊഴില്‍ മാത്രമാണെന്നും അതിനെ താന്‍ ആരാധിക്കുന്നില്ലെന്നും വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കുറോവ്. ചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ നടന്ന ഇന്‍കോൺവര്‍സേഷനില്‍ സിനിമ നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തെയും സാഹിത്യത്തെയുമാണ് താന്‍ ആരാധിക്കുന്നത്. സാഹിത്യത്തി​െൻറ സമ്പന്നതയാണ് റഷ്യന്‍ സിനിമാ വളര്‍ച്ചക്ക് കാരണം. ക്ലാസിക്കല്‍ സാഹിത്യം മറ്റൊരു രാജ്യത്തും ഇത്രമേല്‍ സിനിമയെ സ്വാധീനിച്ചിട്ടുണ്ടാകില്ല. സിനിമ എന്നത് പ്രേക്ഷകനെ കേവലം നിഷ്‌ക്രിയ ഉപഭോക്താവാക്കുന്ന കലാരൂപമാണ്. സിനിമ കാണുന്ന ലാഘവത്തില്‍ പുസ്തകം വായിക്കാന്‍ കഴിയില്ല. യഥാര്‍ഥ കലാസൃഷ്ടി മാനവികതയെക്കുറിച്ചുള്ള അന്വേഷണമാണ്. നൂതന സാങ്കേതികവിദ്യ സംവിധായക​െൻറ ജോലി കൂടുതല്‍ സുഗമമാക്കി. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഇല്ലായിരുന്നുവെങ്കില്‍ റഷ്യന്‍ ആര്‍ക്ക് പോലൊരു ചിത്രം സാധ്യമാകില്ലായിരുന്നു. ദൃശ്യങ്ങള്‍ പോലെതന്നെ സിനിമക്ക് ശബ്ദവും സുപ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. സൊക്കുറോവിനെക്കുറിച്ച് കെ. ഗോപിനാഥന്‍ എഴുതിയ സൊക്കുറോവ് ധ്യാനബിംബങ്ങളുടെ കല എന്ന പുസ്തകം അക്കാദമി ചെയര്‍മാന്‍ കമല്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന് നല്‍കി പ്രകാശനം ചെയ്തു. മേളയുടെ അവസാനദിവസമായ ഡിസംബർ 15നാണ് സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്കാരം സമ്മാനിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story