Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്​കോളർഷിപ്​ പുതുക്കാൻ അപേക്ഷ 21വരെ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിതരണം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് 2017-18 അധ്യയന വർഷം രണ്ടാം വർഷ ബിരുദാനന്തര ബിരുദ പഠനം നടത്തുന്നതിന് പുതുക്കി ലഭിക്കാൻ അപേക്ഷ സമർപ്പിക്കാം. 2016-17 അധ്യയന വർഷം ഒന്നാം വർഷ ബിരുദാനന്തര ബിരുദ പഠനത്തിന് ഇൗ സ്കോളർഷിപ് ലഭിച്ച വിദ്യാർഥികൾക്കു മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. നിശ്ചിത മാതൃകയിലെ അപേക്ഷകൾ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ഡിസംബർ 21നകം പഠിക്കുന്ന കോളജ് പ്രിൻസിപ്പലിനും സർവകലാശാലയിൽ പഠിക്കുന്നവർ വകുപ്പ് മേധാവിക്കും സമർപ്പിക്കണം. അപേക്ഷകൾ ബന്ധപ്പെട്ട പ്രിൻസിപ്പൽ/ വകുപ്പ് മേധാവി അംഗീകരിച്ച് ജനുവരി 10ന് അകം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒാഫിസിൽ ലഭിക്കത്തക്ക വിധം അയക്കണം. അപേക്ഷയുടെ മാതൃകയും വിശദമായ വിജ്ഞാപനവും കൗൺസിലി​െൻറ www.kshec.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story