Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅക്ഷരസാഗരം രണ്ടാംഘട്ട...

'അക്ഷരസാഗരം' രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

text_fields
bookmark_border
തിരുവനന്തപുരം: തീരപ്രദേശങ്ങളിലെ സാക്ഷരതാനിലവാരം ഉയർത്തുന്നതിനായി ഫിഷറീസ് വകുപ്പി​െൻറ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷ​െൻറ നേതൃത്വത്തിൽ നടത്തിവരുന്ന 'അക്ഷരസാഗരം' പരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 36 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 234 വാർഡുകളിൽ സാക്ഷരത, നാലാംതരം തുല്യത പരിപാടികൾ നടപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഇൻസ്ട്രക്ടർമാരുടെ തെരഞ്ഞെടുപ്പ്, പഠിതാക്കളുടെ വിവരശേഖരണം, വാർഡ്തല സംഘാടകസമിതി എന്നിവ രൂപവത്കരിച്ചു. നാലാംതരം, ഏഴാംതരം, 10ാംതരം തുല്യതാ പരിപാടികൾ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തീരദേശമേഖലയിലെ നിരക്ഷരർ, നവസാക്ഷരർ, സ്കൂളിൽനിന്ന് കൊഴിഞ്ഞുപോയവർ, ശാരീരിക-മാനസിക വെല്ലുവിളിയുള്ളവർ, നാലാംതരം വിജയിക്കാത്ത മുഴുവൻ മത്സ്യത്തൊഴിലാളികൾ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
Show Full Article
TAGS:LOCAL NEWS 
Next Story