Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കിൽ കറങ്ങി നടന്ന്​ ...

ബൈക്കിൽ കറങ്ങി നടന്ന്​ വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എമ്മുകളിലും മോഷണം; നാലംഗ സംഘം അറസ്​റ്റിൽ

text_fields
bookmark_border
കരുനാഗപ്പള്ളി: ബൈക്കുകളിൽ കറങ്ങി നടന്ന് രാത്രികാലങ്ങളിൽ മോഷണം നടത്തിവന്ന നാലംഗ സംഘത്തെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി പിടികൂടാനുണ്ട്. കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് സന്തോഷ് ഭവനത്തിൽ രാഹുൽ (18), ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപം സച്ചുഭവനത്തിൽ സച്ചു (19), ആദിനാട് പനച്ചമൂട് സൂനാമി ടൗൺഷിപ്പായ മഹാരാഷ്ട്ര കോളനിയിൽ ആനന്ദ് (18), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസമായി മോഷ്ടിച്ചെടുത്ത ബൈക്കിൽ രാത്രികാലങ്ങളിൽ കറങ്ങിനടന്ന് കരുനാഗപ്പള്ളി, ഓച്ചിറ, ചവറ, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലെ കടകൾ, എ.ടി.എം കൗണ്ടറുകൾ എന്നിവ കുത്തിത്തുറന്ന് മോഷണം നടത്തിവരുകയായിരുെന്നന്നും രണ്ടു മാസത്തിനുള്ളിൽ പത്തിലേറെ മോഷണങ്ങൾ നടത്തിയതായി തെളിഞ്ഞതായും പൊലീസ് പറഞ്ഞു. കടകളും എ.ടി.എമ്മുകളും തുറക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത കട്ടറുകൾ ഉപയോഗിച്ചാണ് മോഷണം. മോഷണം നടത്തേണ്ട സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറയിൽ ടൂത്ത്പേസ്റ്റ് തേച്ച് ദൃശ്യങ്ങൾ പതിയാതിരിക്കാൻ മറച്ചശേഷമാണ് മോഷണം നടത്തുന്നത്. രണ്ട് മാസം മുമ്പ് കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്ഷന് സമീപം മോബി മൊബൈൽ ഫോൺ സ്ഥാപനത്തിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നാണ് മോഷണങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷണസംഘത്തിലെ പ്രധാനിയാണ് രാഹുൽ. ഇയാൾ ഇൻറർനെറ്റിലൂടെ മോഷണരീതി പഠിച്ച് സംഘത്തിലെ മറ്റുള്ളവർക്കും പകർന്നു കൊടുത്താണ് മോഷണങ്ങൾ നടത്തിവന്നത്. ഇവർ മോഷ്ടിച്ച ബൈക്കുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന പണവും മറ്റും ആർഭാട ജീവിതത്തിനും മയക്കുമരുന്നി​െൻറ ഉപയോഗത്തിനും ചെലവഴിക്കലാണ് ഇവരുടെ പതിവ്. രണ്ട് ദിവസം മുമ്പ് കരുനാഗപ്പള്ളി ടൗണിലെ നിരവധി കടകളിലും പുള്ളിമാൻ ജങ്ഷനിലെ വിജയബാങ്ക് എ.ടി.എമ്മുകളിലും പുതിയകാവ്, പുത്തെൻതെരുവ്, പുള്ളിമാൻ ജങ്ഷൻ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും മോഷണവും മോഷണശ്രമവും നടന്നിരുന്നു. ഇവിടങ്ങളിൽനിന്ന് പൊലീസിന് ലഭിച്ച സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽ ഇവരുടെ ചിത്രങ്ങൾ പതിഞ്ഞതാണ് പ്രതികളെ ഉടൻ പിടികൂടാൻ സാധിച്ചത്. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി എസ്. ശിവപ്രസാദ്, സി.ഐ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. ശിവകുമാർ, ജ്യോതിസുധാകർ, ജൂനിയർ എസ്.ഐ ബിജു, ഗ്രേഡ് എസ്.ഐമാരായ നവാസ്, ബഷീർ, സെബിൻ മാത്യു, എസ്.സി.പി ഒ. ഷാജിമോൻ എന്നിവരുൾപ്പെട്ട പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിവരവേയാണ് പ്രതികൾ അറസ്റ്റിലായത്. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിലും ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും പൊലീസ് പറഞ്ഞു
Show Full Article
TAGS:LOCAL NEWS 
Next Story