Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ലിഫിലെ...

ക്ലിഫിലെ റസ്​റ്റാറൻറില്‍ യുവാവ് ജീവനക്കാരനു നേരെ വെടിയുതിര്‍ത്തു

text_fields
bookmark_border
വര്‍ക്കല: ക്ലിഫിലെ റസ്റ്റാറൻറിലെ കഫേ ജീവനക്കാരനു നേരെ വെടിയുതിര്‍ത്ത അക്രമിയെ നാട്ടുകാർ പിടികൂടി. ഒഴിഞ്ഞുമാറിയതിനാൽ വെടിയേറ്റില്ല. തുടർന്നും വെടിയുതിർക്കാനുള്ള ശ്രമമുണ്ടായെങ്കിലും വിഫലമായി. ആലപ്പുഴ സ്വദേശി സിബിന്‍ ഫിലിപ്പാണ് പിടിയിലായത്. െചാവ്വാഴ്ച വൈകീട്ട് 5.30 ന് ഡാര്‍ജിലിങ് കഫേയിലായിരുന്നു സംഭവം. വര്‍ക്കല കുരയ്ക്കണ്ണി കുന്നുവിള വീട്ടില്‍ ശ്യാംകുമാറിനെയാണ് (35) വെടിവച്ചത്. അഞ്ചു മാസം മുമ്പ് സിബിനും ശ്യാംകുമാറും തമ്മില്‍ റിസോര്‍ട്ടിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായിരുന്നു. അതി​െൻറ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കത്തി ഉപയോഗിച്ചും ആക്രമിക്കാന്‍ ശ്രമിച്ചു. സമീപത്തുണ്ടായിരുന്നവരും ടൂറിസം പൊലീസും എത്തിയപ്പോഴേക്കും സിബിന്‍ ഓടി രക്ഷപ്പെട്ടു. മറ്റൊരു കെട്ടിടത്തില്‍ കയറി ഒളിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടി. ആക്രമണത്തിനിടെ വീണ് ശ്യാംകുമാറി​െൻറ മുഖത്ത് ചെറിയ പരിക്കേറ്റു. സിബിന്‍ ക്ലിഫില്‍ ബുക്ക് സ്റ്റാള്‍ നടത്തി വരുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story