Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്ന്​ വർഷത്തിനകം...

മൂന്ന്​ വർഷത്തിനകം കൊല്ലം നഗരത്തെ പേവിഷമുക്​തമാക്കും –മേയർ

text_fields
bookmark_border
കൊല്ലം: പൊതുജനങ്ങളും വളർത്തുനായ് സ്നേഹികളും സഹകരിച്ചാൽ മുന്നുവർഷത്തിനകം കൊല്ലം നഗരത്തെ പേവിഷമുക്തമാക്കുമെന്ന് കോർപറേഷൻ മേയർ വി. രാജേന്ദ്രബാബു. കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണത്തിൽ മൃഗസംരക്ഷണവകുപ്പി​െൻറ പേവിഷവിമുക്ത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സായി ഓർഫനേജ് ട്രസ്റ്റുമായി ചേർന്നാണ് കൊല്ലത്ത് പദ്ധതി നടപ്പാക്കുന്നത്. തെരുവുനായ്ക്കൾക്ക് ജനനനിയന്ത്രണ ശസ്ത്രക്രിയയും വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസൻസും നൽകും. ശസ്ത്രക്രിയകൾക്കായി അഞ്ചാലുംമൂട് മൃഗാശുപത്രിയോടനുബന്ധിച്ച് സ്ഥിരം കേന്ദ്രം ആരംഭിച്ചതായി മേയർ പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ പദ്ധതി അവതരണം നടത്തി. കൗൺസിലർമാരായ ചിന്ത എൽ. സജിത്ത്, എസ്. ജയൻ, എൻ. മോഹനൻ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.കെ. തോമസ്, ഡോ. എസ്. പ്രിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story