Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുവിദ്യാഭ്യാസത്തിൽ...

പൊതുവിദ്യാഭ്യാസത്തിൽ കാലത്തിനനുസരിച്ച് മാറ്റം ഉണ്ടാകുന്നില്ല ^മന്ത്രി കടകംപള്ളി

text_fields
bookmark_border
പൊതുവിദ്യാഭ്യാസത്തിൽ കാലത്തിനനുസരിച്ച് മാറ്റം ഉണ്ടാകുന്നില്ല -മന്ത്രി കടകംപള്ളി പത്തനാപുരം: അടിസ്ഥാന വികസനത്തി​െൻറ കാര്യത്തില്‍ കാലത്തിനനുസരിച്ചുള്ള മാറ്റം പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പി​െൻറ അധീനതയിലുള്ള പത്തനാപുരം കുരിയോട്ടുമല എൻജിനീയറിങ് കോളജില്‍ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 13.5 കോടിരൂപ ചെലവഴിച്ചാണ് കേപ്പി​െൻറ അധീനതയിലുള്ള കോളജില്‍ പുതിയ രണ്ട് കെട്ടിടങ്ങള്‍ നിർമിച്ചത്. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഉന്നത റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങില്‍ അനുമോദിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, കേപ്പ് ഡയറക്ടര്‍ ഡോ. ആര്‍. ശശികുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്. അനന്തലക്ഷ്മി, എസ്. സജീഷ്, എസ്. വേണുഗോപാല്‍, പി.എസ്. ശശികല, അജിത ഗിരീഷ്, ബി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story