Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹകരണ മേഖലക്ക് പുതിയ...

സഹകരണ മേഖലക്ക് പുതിയ തലമുറയുടെ സ്വീകാര്യത നേടാൻ കഴിഞ്ഞു ^മന്ത്രി

text_fields
bookmark_border
സഹകരണ മേഖലക്ക് പുതിയ തലമുറയുടെ സ്വീകാര്യത നേടാൻ കഴിഞ്ഞു -മന്ത്രി കൊട്ടിയം: ആധുനീകരണത്തിലൂടെ പുതിയ തലമുറയുടെ സ്വീകാര്യത സഹകരണ മേഖലക്ക് നേടാൻ കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്കി​െൻറ പുലിച്ചിറ ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന് എന്നും അത്താണിയായ സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനായി ശക്തമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തങ്ങൾക്ക് മുന്നിൽ രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എം. നൗഷാദ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവശങ്കരപ്പിള്ള, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മണൻ, മയ്യനാട് ആർ.സി ബാങ്ക് പ്രസിഡൻറ് ബാലചന്ദ്രൻ, ഷീബാ ബീവി എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് എസ്. ഫത്തഹുദ്ദീൻ സ്വാഗതവും എ.എം. ഹാഷിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story