Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹകരണബാങ്കുകൾക്ക്...

സഹകരണബാങ്കുകൾക്ക് യുവനിക്ഷേപകരെ ആകർഷിക്കാൻ കഴിയണം ^മന്ത്രി കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border
സഹകരണബാങ്കുകൾക്ക് യുവനിക്ഷേപകരെ ആകർഷിക്കാൻ കഴിയണം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൊല്ലം: പുതിയ കാലത്തി​െൻറ വെല്ലുവിളികളെ നേരിടാൻ സഹകരണബാങ്കുകളിൽ നിക്ഷേപകരും ഇടപാടുകാരുമായി യുവജനങ്ങളെ ആകർഷിക്കാൻ കഴിയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉമയനല്ലൂർ സർവിസ് സഹകരണബാങ്കി​െൻറ പുല്ലിച്ചിറ തെക്കുംകര ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സഹകരണബാങ്കുകൾ സാധാരണക്കാരുടെ ആവശ്യം നിറവേറ്റുന്നനിലയിലേക്ക് ഉയരണം. പുതുതലമുറ ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും നൽകുന്ന ആധുനികസേവനങ്ങളും സൗകര്യങ്ങളും നൽകാൻ സഹകരണബാങ്കുകളും പ്രാപ്തമാകണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് കേരള ബാങ്കുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കേരള ബാങ്കിനെതിരായി വരുന്ന വാർത്തകൾ വ്യാജപ്രചാരണങ്ങളുടെ ഭാഗമാണ്. ഭീമൻ ബാങ്കുകൾ മാത്രം മതിയെന്ന കേന്ദ്രസർക്കാർ നയം സാധാരണക്കാർക്ക് ബാങ്കിങ് അപ്രാപ്യമാക്കും. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മനുഷ്യസാധ്യമായ ദുരന്തനിവാരണ പ്രവർത്തനങ്ങളെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസത്തിനും ഭാവിക്കുമായി സർക്കാർ നടപടികൾ സ്വീകരിക്കും. ദുരന്തങ്ങളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്ന സാഹചര്യം ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ലോക്കർ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള നിർവഹിച്ചു. പുല്ലിച്ചിറ ഇടവക വികാരി അരുൺ. പി. ആറാടൻ ആദ്യനിക്ഷേപം നൽകി. ബാങ്ക് പ്രസിഡൻറ് എസ്. ഫത്തഹുദ്ദീൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ, സഹകരണബാങ്ക് ജോയൻറ് രജിസ്ട്രാർ എ. ഷീബാ ബീവി, ജോയൻറ് രജിസ്ട്രാർ (ഓഡിറ്റ്) ഡി. പ്രസന്നകുമാരി, അസി. രജിസ്ട്രാർ പ്രവീൺദാസ്, ഡി. ബാലചന്ദ്രൻ, ശ്രീസുതൻ, ലെസ്ലി ജോർജ്, ഡാർലമ​െൻറ് വി. ഡിസ്മാസ്, എ.എം. ഹാഷിം, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എൻ. സന്തോഷ്, എ. ബാലചന്ദ്രൻ, എ. ഷാനവാസ്ഖാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story