Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
കിളിമാനൂർ: സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു. കിളിമാനൂർ ചൂട്ടയിൽ കനകവിലാസത്തിൽ ദിനേശാണ് (46) മരിച്ചത്. ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കാഷ്വൽ ലേബറായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തി​െൻറ സ്കൂട്ടിൽ വരവെ നിലമേൽ ജങ്ഷനടുത്തുെവച്ച് പിന്നിൽനിന്ന് വന്ന കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റ ദിനേശിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മരിച്ചു. മൃതദേഹം ചടയമംഗലം, കിളിമാനൂർ കെ.എസ്.ആർ. ടി.സി ഡിപ്പോകളിൽ പൊതുദർശനത്തിന് െവച്ചശേഷം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശ്രീലത. മക്കൾ: രാഹുൽ, ഗോകുൽ.
Show Full Article
TAGS:LOCAL NEWS 
Next Story