Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.ഐ.ഒ സമ്മേളന...

എസ്.ഐ.ഒ സമ്മേളന പ്രചാരണ ജാഥക്ക് അഞ്ചലിൽ സ്വീകരണം

text_fields
bookmark_border
അഞ്ചൽ: എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് നയിച്ച വാഹനപ്രചാരണ ജാഥക്ക് അഞ്ചലിൽ സ്വീകരണം നൽകി. പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എ. ജലാലുദ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം നഈം ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് സലീം മൂലയിൽ, ഏരിയ സെക്രട്ടറി അനസ് കരുകോൺ, വനിത വിഭാഗം ഏരിയ പ്രസിഡൻറ് ഹലീമ ടീച്ചർ, എസ്.ഐ.ഒ ഏരിയ സെക്രട്ടറി അജ്സൽ, യൂനിറ്റ് പ്രസിഡൻറ് അസ്ലം, ജമാഅത്തെ ഇസ്ലാമി ഏരിയ സമിതിയംഗങ്ങളായ ഷറഫുദ്ദീൻ, അബ്ദുൽ അസീസ്, നവാസ്, ടീൻ ഇന്ത്യ പ്രതിനിധി മുഹ്സിന, മലർവാടി പ്രതിനിധി ഹിബ ഫൈസൽ എന്നിവർ പങ്കെടുത്തു. എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് മുഹ്സിൻ സ്വാഗതവും ഏരിയ സമിതിയംഗം അസ്ലം സലാഹുദ്ദീൻ സമാപനവും നിർവഹിച്ചു. സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാർഥി റാലിക്ക് എസ്.ഐ.ഒ ജില്ല പ്രസിഡൻറ് അഹമ്മദ് യാസിർ, സെക്രട്ടറിമാരായ ഷാൻ മടത്തറ, അൽ അമീൻ ബൈജു, അനസ് കരിക്കോട് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story