Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസങ്കടക്കടലിൽ...

സങ്കടക്കടലിൽ പ്രതീക്ഷ‍യുടെ തോണിയിറക്കി പൂന്തുറ

text_fields
bookmark_border
പൂന്തുറ: ഓഖിയുടെ താണ്ഡവത്തിൽ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കവർന്നെടുത്ത സങ്കടക്കടലിൽ അന്നം തേടി അവര്‍ വീണ്ടും പങ്കായം എറിഞ്ഞു. ഓഖി ദുരന്തം കഴിഞ്ഞ് 12 ദിവസത്തിനുശേഷം ചൊവ്വാഴ്ചയോടെയാണ് പൂന്തുറയില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ ആദ്യമായി വള്ളമിറക്കിയത്. പുലര്‍ച്ചയോടെ തീരത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ കടലിനെ നോക്കിനിന്ന് കാണാതായ തങ്ങളുടെ സുഹൃത്തുക്കൾക്കുവേണ്ടി ഒരു നിമിഷം കണ്ണീരോടെ പ്രാർഥിച്ചശേഷമാണ് വള്ളങ്ങള്‍ കടലിലേക്ക് ഇറക്കിയത്. ഓഖി ദുരന്തത്തിനുശേഷം പൂന്തുറയില്‍നിന്ന് ഒരാള്‍പോലും വള്ളമോ കട്ടമരമോ കരമടിയോ കമ്പവലയോ കടലിൽ ഇറക്കിയിരുന്നില്ല. കരയിലവർ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി നെഞ്ചുപൊട്ടി പ്രാർഥിക്കുകയായിരുന്നു. എന്നാൽ, ദിവസങ്ങള്‍ പിന്നിട്ടപ്പോൾ തീരവും വീടുകളും പട്ടിണിയിലേക്ക് വഴുതിവീഴാന്‍ തുടങ്ങിയതോടെയാണ് ദുഃഖം ഉള്ളിലൊതുക്കി അന്നംതേടി വീണ്ടും വള്ളമിറക്കാന്‍ തീരുമാനിച്ചത്. തീരങ്ങളില്‍ മീന്‍പിടിത്തം നിലച്ചതോടെ അനുബന്ധ കച്ചവടക്കാരും ദുരിതത്തിലായിരുന്നു. പൂന്തുറയിലും വലിയതുറയിലും എത്തുന്ന മത്സ്യം ലേലത്തിനെടുത്ത് മാര്‍ക്കറ്റുകളിലും വഴിയോരങ്ങളിലും കച്ചവടം നടത്തി ജീവിക്കുന്ന നൂറിലധികം സ്ത്രീകള്‍ പൂന്തുറയിലും വലിയതുറയിലുണ്ട്. ഇവരുടെ ജീവിതവും കഴിഞ്ഞ 12 ദിവസമായി ദുരിതത്തിലായിരുന്നു. ഇതുകാരണം തലസ്ഥാനത്തെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളില്‍ മത്സ്യം കുറവായിരുന്നു. വള്ളങ്ങള്‍ കടലിൽ പോയതറിഞ്ഞതോടെ കച്ചവടക്കാര്‍ വീണ്ടും പൂന്തുറയില്‍ എത്തിത്തുടങ്ങി. കടലില്‍ പോയ വള്ളങ്ങള്‍ ഉച്ചയോടെ മത്സ്യങ്ങളുമായി മടങ്ങി‍യെത്തിത്തുടങ്ങി. കടലില്‍പോയവര്‍ക്ക് തെറ്റില്ലാത്തനിലയില്‍ മത്സ്യം കിട്ടിയെങ്കിലും ആരുടെ മുഖത്തും അതി​െൻറ സന്തോഷം പ്രകടമായില്ല. തൊഴിലാളികള്‍ കടലില്‍പോകാന്‍ തുടങ്ങിയെങ്കിലും തീരത്ത് വല്ലാത്തൊരു ശൂന്യതായാണിപ്പോഴും. കുട്ടികളുടെ പഠനം മുടങ്ങുന്നതിനാൽ പൂന്തുറ സ​െൻറ് തോമസ് സ്കൂളില്‍ തുറന്നിരുന്ന ദുരിതാശ്വാസക്യാമ്പില്‍നിന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പൂര്‍ണമായും ഒഴിഞ്ഞുപോയി. തുടർന്ന് ചൊവ്വാഴ്ച മുതല്‍ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചുതുടങ്ങി. പടം ക്യാപ്ഷന്‍: പൂന്തുറയില്‍ മത്സ്യത്തൊഴിലാളികൾ കടലില്‍ വള്ളമിറക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story