Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഖി: കാണാതായ...

ഒാഖി: കാണാതായ മത്സ്യത്തൊഴിലാളികളില്‍ പലര്‍ക്കും ക്ഷേമനിധി അംഗത്വമില്ല; നഷ്​ടപരിഹാരം ലഭിക്കില്ലെന്ന് ആശങ്ക

text_fields
bookmark_border
* ക്ഷേമനിധിയില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കേണ്ടത് അഞ്ചുലക്ഷം *അര്‍ഹരെ തഴഞ്ഞ് അനര്‍ഹരെ ഉള്‍െപ്പടുത്തിയതിനെതിരെ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു *വ്യാജ രേഖ നൽകി നിരവധിപേര്‍ ക്ഷേമനിധിയില്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന് ആക്ഷേപം പൂന്തുറ: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ പലര്‍ക്കും മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമില്ലാത്തതിനാൽ നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയെന്ന് പരാതി. കടലില്‍ അപകടത്തില്‍പെട്ട് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് ക്ഷേമനിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയില്‍ അഞ്ച് ലക്ഷം രൂപ കൂടി ഉള്‍െപ്പടുത്തിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാൽ, ക്ഷേമനിധിയില്‍ അംഗത്വം ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് ഈ തുക കിട്ടില്ല. മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അര്‍ഹരെ തഴഞ്ഞ് അനര്‍ഹരെ ഉള്‍െപ്പടുത്തിയതിനെതിരെ നേരത്തേ തന്ന തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുെന്നങ്കിലും ഇത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. മത്സ്യത്തൊഴിലാളിയെന്ന വ്യാജരേഖ ഉണ്ടാക്കിയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും നിരവധിപേര്‍ ക്ഷേമനിധിയില്‍ കയറിപ്പറ്റിയിട്ടുണ്ട്. ഇതില്‍ വിദേശത്തുള്ളവർ വരെയുണ്ട്. ഈ സാഹചര്യത്തില്‍ ക്ഷേമനിധി ബോര്‍ഡിലെ അംഗത്വമെടുക്കലും പുതുക്കലും കൂടുതല്‍ കര്‍ശനമാക്കണമെന്നും കടലില്‍ പണിയെടുക്കുന്നവര്‍ക്കും മത്സ്യബന്ധന മേഖലയിലെ അനുബന്ധ തൊഴിലുകളില്‍ എർപ്പെട്ടിരിക്കുന്നവർക്കും മാത്രമേ ക്ഷേമനിധിയില്‍ അംഗത്വം കൊടുക്കാന്‍ പാടുള്ളൂവെന്നും അനര്‍ഹമായി കയറിവരെ പുറത്താക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ചതി​െൻറ പേരില്‍ നിലവില്‍ മത്സ്യവിൽപന നടത്തുന്ന സ്ത്രീ തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ക്കുകയോ അംഗത്വം പുതുക്കി നല്‍കുകയോ ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എത്തി പരിശോധന നടത്തി അവര്‍ മത്സ്യത്തൊഴിലാളികളെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. എന്നാല്‍, രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി അനര്‍ഹരെയാണ് അധികവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം വരെ സ്ത്രീ തൊഴിലാളികള്‍ക്ക് അംഗത്വം അനുവദിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം അംഗത്വം പുതുക്കാന്‍ ചെന്ന സ്ത്രീകളെ ബോര്‍ഡ് തിരിച്ചയച്ചതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വനിതകള്‍ക്ക് അംഗത്വം നല്‍കേണ്ട എന്ന് ഉത്തരവുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍, വകുപ്പ് ഇത്തരത്തില്‍ ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. മത്സ്യബന്ധനത്തിൽ ഏര്‍പ്പെടുന്നവർക്കാണ് ക്ഷേമനിധി ബോര്‍ഡിനു കീഴില്‍ അംഗത്വം നൽകുന്നത്. മത്സ്യവില്‍പന ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നവരെ അനുബന്ധ തൊഴിലാളികള്‍ എന്ന പട്ടികയിലും ചേര്‍ക്കും. 49,762 മത്സ്യബന്ധന തൊഴിലാളികളും 9000 അനുബന്ധ തൊഴിലാളികളുമാണ് ജില്ലയുടെ തീരദേശത്തുളളത്. മത്സ്യബന്ധന അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച് പരിശോധന നടത്താൻ നിലവിൽ ക്ഷേമനിധി ബോര്‍ഡിൽ സൗകര്യമൊന്നുമില്ല. ഇവര്‍ക്ക് പ്രത്യേകിച്ച് സര്‍ട്ടിഫിക്കറ്റുകളോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഇല്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികളാണോ എന്ന് തിരിച്ചറിയുക പ്രയാസമാണ്. അംഗത്വം എടുക്കാനെത്തുന്നവര്‍ പറയുന്നത് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. ഇത് മുതലെടുത്താണ് അനധികൃതമായി ആളുകള്‍ കടന്നുകൂടുന്നതെന്ന് ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ പറയുന്നു. എന്നാല്‍, അംഗത്വം നൽകാൻ മുമ്പുണ്ടായിരുന്ന പരിശോധനകള്‍ കൃത്യമല്ലാത്തതാണ് അനര്‍ഹര്‍ കടന്നുകൂടാന്‍ കാരണമെന്നും ഇവരെ കണ്ടെത്തി അടിയന്തരമായി ഒഴിവാക്കണമെന്നും കേരള മത്സ്യത്തൊഴിലാളി സംസ്ഥാന ജനറല്‍സെക്രട്ടറി പൂന്തുറ ജെയ്സൺ പറഞ്ഞു. ക്ഷേമനിധി ബോര്‍ഡ് മുമ്പ് നല്‍കിയിരുന്ന പല ആനുകൂല്യങ്ങളും ഇപ്പോള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണന്നും ഇത് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം. റഫീഖ്
Show Full Article
TAGS:LOCAL NEWS 
Next Story