Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി...

ഓഖി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ മുഖ്യമന്ത്രിയുടെ അഭ്യർഥന

text_fields
bookmark_border
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന നല്‍കാന്‍ സമൂഹത്തി‍​െൻറ എല്ലാ മേഖലകളിലുമുള്ളവരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംഭാവനകള്‍ക്ക് ആദായനികുതിയില്‍ 100 ശതമാനം ഇളവിന് അര്‍ഹതയുണ്ട്. ചെക്ക് മുഖേനയുള്ള സംഭാവനകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), ട്രഷറര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സെക്രേട്ടറിയറ്റ്, തിരുവനന്തപുരം-1 വിലാസത്തിലാണ് അയക്കേണ്ടത്. ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്ക് മാറ്റണം. ബാങ്ക് അക്കൗണ്ട് നമ്പര്‍: 67319948232 ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബ്രാഞ്ച്: സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം. IFS Code: SBIN0070028. ദുരിതാശ്വാസത്തിന് വലിയ തോതില്‍ ഫണ്ട് ആവശ്യമായതിനാല്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story