Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

മത്സ്യത്തൊഴിലാളികൾക്ക്​ 15 കിലോ അരിയും നൽകാൻ കർശന നിർദേശം

text_fields
bookmark_border
വർക്കല: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിൽ വീഴ്ച വരുത്തിയാൽ കടയുടമക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വർക്കല താലൂക്ക് സപ്ലൈ ഓഫിസർ ജയപ്രകാശ് അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ചത് 15 കിലോ അരിയായിരുന്നു. എന്നാൽ, വർക്കല മേഖലയിലെ റേഷൻകടകളിൽനിന്ന് ഏഴുകിലോ മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതോടെ സൗജന്യ റേഷൻ വിതരണം കടയുടമകൾ അട്ടിമറിക്കുന്ന വിവരം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. സൗജന്യ റേഷൻ മത്സ്യത്തൊഴിലാളികൾക്ക് നിഷേധിക്കരുതെന്നും 15 കിലോ അരിയും നൽകണമെന്നും സപ്ലൈ ഓഫിസർ കർശനമായി നിർദേശിച്ചിട്ടുണ്ട്. എല്ലാ തീരദേശ റേഷൻ കടകളിലും മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരി മുഴുവനായും എത്തിച്ചിട്ടുണ്ട്. സൗജന്യ റേഷനുള്ള അരി എവിടെയെങ്കിലും തികയാതെ വന്നിട്ടുണ്ടെങ്കിൽ സാധാരണ വിതരണത്തിനായി കരുതിയിട്ടുള്ള സ്റ്റോക്കിൽനിന്ന് നൽകണം. റേഷൻ കാർഡിൽ മത്സ്യത്തൊഴിലാളി എന്നല്ലാതെ രേഖപ്പെടുത്തപ്പെട്ടവർക്ക് മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന ക്ഷേമനിധി പാസ്ബുക്ക് തെളിവായി ഹാജരാക്കിയാൽ മതിയാകും.
Show Full Article
TAGS:LOCAL NEWS 
Next Story