Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോടിയേരിയുടെ...

കോടിയേരിയുടെ പ്രതികരണം തരംതാണത്​ ^ഹസൻ

text_fields
bookmark_border
കോടിയേരിയുടെ പ്രതികരണം തരംതാണത് -ഹസൻ തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രതികരണം അദ്ദേഹം വഹിക്കുന്ന പദവിക്കും സി.പി.എം പാരമ്പര്യത്തിനും നിരക്കാത്തവിധം തരംതാണതാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കോടിയേരി ചരിത്രബോധവും സംസ്കാരവും ഇല്ലാത്തയാളാണെന്ന് അദ്ദേഹത്തി​െൻറ പ്രസ്താവന തെളിയിച്ചു. പ്രസ്താവനയിൽ േകാൺഗ്രസ് പ്രവർത്തകർക്ക് ദുഃഖമുണ്ടെന്നും ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബി.െജ.പിയുടെ ഒരു ബി ടീം പ്രകാശ് കാരാട്ടി​െൻറ നേതൃത്വത്തിൽ സി.പി.എമ്മിൽ ഉണ്ട്. കോൺഗ്രസ്- സി.പി.എം ബന്ധം സംബന്ധിച്ച സി.പി.എമ്മിലെ ചർച്ച ഇക്കാര്യം വ്യക്തമാക്കുന്നു. കേരളത്തിലെ പി.ബി അംഗങ്ങളും അക്കൂട്ടത്തിലാണ്. സി.പി.എമ്മുമായി യാെതാരു സഹകരണവും പാടില്ലെന്നാണ് കെ.പി.സി.സി നിലപാട്. വർഗീയ ഫാഷിസം നേരിടാൻ സഹകരിക്കുകയെന്ന നിലപാടല്ലാതെ അവരുമായി യാതൊരു സഖ്യത്തിനും കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമാക്കിയ ട്രംപി​െൻറ നടപടി ലോകസമാധനം തകർക്കുന്നതാണ്. ട്രംപി​െൻറ നടപടിയിൽ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു. ഇൗ വിഷയത്തിൽ രാജ്യം പിന്തുടർന്നുവന്ന ഫലസ്തീൻ അനുകൂല നിലപാടിൽ ഉറച്ചുനിന്ന് പ്രഖ്യാപനം നടത്താൻ കേന്ദ്രസർക്കാർ തയാറാകണം. ഫലസ്തീൻ ജനതയോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് 22ന് തിരുവനന്തപുരത്തും 23ന് കോഴിക്കോട്ടും സംഗമങ്ങൾ സംഘടിപ്പിക്കും. ഭാവിപ്രവർത്തനങ്ങൾ ആലോചിക്കുന്നതിന് കെ.പി.സി.സി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, ഡി.സി.സി പ്രസിഡൻറുമാർ, പാർലമ​െൻററി പാർട്ടി ഭാരവാഹികൾ എന്നിവരുടെയും സംയുക്തയോഗം 18ന് രാവിലെ പത്തിന് ഇന്ദിര ഭവനിൽ നടക്കും.19ന് യു.ഡി.എഫ് പ്രതിനിധിസംഘം കൊട്ടക്കമ്പൂർ സന്ദർശിക്കുമെന്നും ഹസൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story