Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കിൽ കറങ്ങി നടന്ന്...

ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവ് പിടിയിലായി

text_fields
bookmark_border
പേരൂർക്കട: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളെയും കോളജ് വിദ്യാർഥിനികളെയും ശല്യപ്പെടുത്തുന്ന യുവാവ് പൊലീസ് പിടിയിലായി. ശ്രീകാര്യം കല്ലമ്പള്ളി നന്ദനത്തിൽ സുജിത്താണ് (21) മണ്ണന്തല പൊലീസ് പിടിയിലായത്. സുജിത്ത് നിരന്തരം സ്ത്രീകളെ ശല്യം ചെയ്തിരുന്നെങ്കിലും അപമാനഭയം മുലം ആരും പരാതി നൽകാൻ തയാറായിരുന്നില്ല . നിരന്തര ശല്യമായതിനെ തുടർന്ന് നാലാഞ്ചിറ, മണ്ണന്തല സ്വദേശികളായ മൂന്ന് സ്ത്രീകൾ നൽകിയ പരാതിയെ തുടർന്ന് മണ്ണന്തല പൊലീസും ഷാഡോ പൊലീസും ചേർന്ന് ശ്രീകാര്യം ഇടവക്കോടുനിന്ന് പിടികൂടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story