Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരി പദാർഥങ്ങളുടെ...

ലഹരി പദാർഥങ്ങളുടെ വ്യാപനത്തിനെതിരെ നടപടി വേണം ^കെ.സി.ബി.സി

text_fields
bookmark_border
ലഹരി പദാർഥങ്ങളുടെ വ്യാപനത്തിനെതിരെ നടപടി വേണം -കെ.സി.ബി.സി കൊല്ലം: വർധിച്ചുവരുന്ന മദ്യം ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങളുടെ വ്യാപനത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത ആവശ്യപ്പെട്ടു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമാക്കി സജീവമാകുന്ന അനധികൃത മദ്യവ്യാപാരം നിയന്ത്രിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കൊല്ലം രൂപതയിൽ 18ന് മദ്യവിമുക്ത ക്രിസ്മസ് സന്ദേശയാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ടി.ജെ. ആൻറണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആൻറണി, പ്രസിഡൻറ് തോപ്പിൽ ജി. വിൻസ​െൻറ്, കെ.ജി. തോമസ്, എ.ജെ. ഡിക്രൂസ്, എസ്. സ്റ്റീഫൻ, ബിനു മൂതാക്കര, ആൻറണി ലിയോൺ, മാനുവൽ, ജസ്റ്റിൻ എന്നിവർ സംസാരിച്ചു. ചുഴലിക്കാറ്റ് ദുരന്തം: സർക്കാർ പരാജയം -തൃണമൂൽ കോൺഗ്രസ് കൊല്ലം: ചുഴലിക്കാറ്റ് മുൻകൂട്ടി അറിയിച്ച് ദുരന്തനിവാരണ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാറിന് വൻവീഴ്ച സംഭവിച്ചെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജോസ് കുറ്റിയാനി ആരോപിച്ചു. പാർട്ടി കൊല്ലം ജില്ല കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് അപര്യാപ്തമാണെന്നും യുദ്ധകാലാടിസ്ഥാനത്തിൽ സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കുമ്പളം സോമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സ്റ്റാൻലി പൗലോസ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജേക്കബ് പുളിക്കൻ, ആർ. സുധാകരൻ നായർ, പി. സന്തോഷ്, ഇസഡോർ കല്ലട, സന്തോഷ് അടൂരാൻ, എസ്. േജാർജ്കുട്ടി, പമീല കോലേത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story