Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരന്തത്തി​െൻറ...

ദുരന്തത്തി​െൻറ മുറിവുകൾ ബാക്കി; കടലിൽ വീണ്ടും വള്ളമിറക്കി

text_fields
bookmark_border
കൊല്ലം: ഓഖി ചുഴലിക്കാറ്റി​െൻറ മുറിവുകൾ ബാക്കിനിൽക്കേ തിങ്കളാഴ്ച മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിൽ വള്ളമിറക്കി. തിങ്കളാഴ്ച വൈകീട്ടോടെ വാടി പോർട്ട്, കൊല്ലം ഹാർബറുകളിൽനിന്നാണ് അന്നത്തിന് വകതേടി മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോയത്. രണ്ടാഴ്ചയായി തീരത്ത് കയറ്റിവെച്ചിരുന്ന വള്ളങ്ങളിൽ രണ്ട് ദിവസമായി അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് പല വള്ളങ്ങളും കടലിലേക്ക് പോയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഏതാനും വള്ളങ്ങൾ ഇവിടെനിന്ന് മത്സ്യബന്ധനത്തിന് പോയിരുന്നു. ഇവർ തീരപ്രദേശങ്ങളിൽ മാത്രമാണ് മത്സ്യബന്ധനം നടത്തിയത്. കാര്യമായ മത്സ്യങ്ങൾ ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് തീരദേശ മേഖല വറുതിയിലായിരുന്നു. തൊഴിലാളികളെ കൂടാതെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മറ്റുള്ളവരും ദിവസങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. നല്ല മത്സ്യ കൊയ്ത്ത് കിട്ടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ വള്ളമിറക്കിയത്. മൂതാക്കരയിൽനിന്ന് രണ്ട് വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ എട്ട് പേരെ ഒാഖി ദുരന്തദിനത്തിൽ കാണാതായെങ്കിലും പിന്നീട് ഇവർ രക്ഷപ്പെട്ടെത്തിയിരുന്നു. മൂതാക്കര ഹാർബർ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story