Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി. സാംബശിവൻ...

വി. സാംബശിവൻ സ്​ക്വയറി​െൻറ ഉദ്ഘാടനം നാളെ

text_fields
bookmark_border
കൊല്ലം: കോർപറേഷ​െൻറ ആഭിമുഖ്യത്തിെല വി. സാംബശിവൻ സ്ക്വയറി​െൻറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് ആറിന് ചിന്നക്കട പ്രസ്ക്ലബിന് സമീപം നടക്കും. മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം നിർവഹിക്കും. മേയർ വി. രാജേന്ദ്രബാബുറ അധ്യക്ഷത വഹിക്കും. ഇതിനോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജി. ദേവരാജൻ ശക്തിഗാഥയുടെ ആഭിമുഖ്യത്തിൽ ഡോ. ദീപ്തിേപ്രം നയിക്കുന്ന വി. സാംബശിവ​െൻറ കഥാപ്രസംഗ ഗാനങ്ങളുടെ ആലാപനം നടക്കും. ആറിന് ഡോ. വസന്തകുമാർ സാംബശിവ​െൻറ കഥാപ്രസംഗം. ബുധനാഴ്ച വൈകീട്ട് നാലിന് കൊല്ലം ചിന്നക്കട െറസ്റ്റ് ഹൗസ് പരിസരത്തുനിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് സാംസ്കാരിക വകുപ്പി​െൻറയും വൈലോപ്പിള്ളി സംസ്കൃതി ഭവ​െൻറയും ആഭിമുഖ്യത്തിൽ എം.കെ. അർജുനൻ മാഷ് നേതൃത്വം നൽകുന്ന നാടകകഥാപ്രസംഗ ഗാനസന്ധ്യ. ഏഴിന് പ്രഫ. വി. ഹർഷകുമാറി​െൻറ കഥാപ്രസംഗം നടക്കും. മോഡലിങ് ആൻഡ് സിമുലേഷൻ അന്താരാഷ്ട്ര ശിൽപശാല കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ മോഡലിങ് ആൻഡ് സിമുലേഷൻ വിഷയത്തിൽ ബുധനാഴ്ച മുതൽ 15വരെ അന്താരാഷ്ട്ര ശിൽപശാല നടക്കും. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കൺസ്ട്രക്ഷൻ മാനേജ്മ​െൻറ് ആൻഡ് റിസർച്ച് ഡയറക്ടർ ജനറൽ ഡോ. മംഗേഷ് ജി. കോർഗ വോങ്കർ ഉദ്ഘാടനം ചെയ്യും. ടി.കെ.എം കോളജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസലിയാർ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ട്രഷറർ ജലാലുദീൻ മുസ്ലിയാർ സുവനീർ പ്രകാശനം നടത്തും. ശിൽപശാലയിൽ സിവിൽ എൻജിനീയറിങ്ങി​െൻറ വിവിധ മേഖലകളിൽ നിന്നുള്ള 50 പ്രബന്ധങ്ങൾ അവതരിപ്പിക്കും. 120 പ്രതിനിധികൾ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story