Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുവിദ്യാലയ...

പൊതുവിദ്യാലയ വിദ്യാർഥികള്‍ ഇനി മൂന്ന് ഭാഷകള്‍ സംസാരിക്കും- ^മന്ത്രി സി. രവീന്ദ്രനാഥ്

text_fields
bookmark_border
പൊതുവിദ്യാലയ വിദ്യാർഥികള്‍ ഇനി മൂന്ന് ഭാഷകള്‍ സംസാരിക്കും- -മന്ത്രി സി. രവീന്ദ്രനാഥ് കൊല്ലം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളും ഒരുപോലെ സംസാരിക്കാന്‍ കഴിയുന്ന വിദ്യാര്‍ഥികളാകും ഇനി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുണ്ടാവുകയെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വാളത്തുംഗല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ 150-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവപ്രഭ, മലയാളത്തനിമ, ശ്രദ്ധ തുടങ്ങിയ പദ്ധതികള്‍ പഠനനിലവാരം ഉയര്‍ത്താന്‍ വേണ്ടിയാണ് സ്‌കൂളുകളില്‍ നടപ്പാക്കുന്നത്. ഭാഷകള്‍ പരിചയിക്കുന്ന വിദ്യാര്‍ഥിക്ക് അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സഹായകമാകുന്നവിധമാണ് വിദ്യാഭ്യാസ രീതി പരിഷ്‌കരിച്ചിട്ടുള്ളത്. 2019 മാര്‍ച്ചോടെ സമ്പൂര്‍ണ സ്‌കൂള്‍തല ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടാണ് ആഘോഷങ്ങള്‍ക്ക് മന്ത്രി തുടക്കമിട്ടത്. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ സന്തോഷ്‌കുമാര്‍, വി.എസ്. പ്രിയദര്‍ശന്‍, കൗണ്‍സിലര്‍മാരായ വി. ഗിരിജകുമാരി, എം. സുജ, സ്‌കൂളിലെ പ്രധാനാധ്യാപകരായ എം. വീണ, എസ്. സോമലത, ബേബി ചന്ദ്ര, ജമീലത്ത്, സംഘാടകസമിതി ഭാരവാഹികളായ വിനോദ് ഭരതന്‍, എ.ജി. ശ്രീകുമാര്‍, മുഹമ്മദ് സൂഫി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story