Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രി അധ്യാപകനായി; ...

മന്ത്രി അധ്യാപകനായി; രസതന്ത്രത്തി​െൻറ രസമറിഞ്ഞ്​ വിദ്യാർഥികൾ

text_fields
bookmark_border
ഇരവിപുരം: രസതന്ത്ര പഠനത്തി​െൻറ രസം തിരിച്ചറിയുകയായിരുന്നു ഇരവിപുരം സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒരുപറ്റം വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥി​െൻറ കെമിസ്ട്രി ക്ലാസയിരുന്നു ശ്രദ്ധേയം. മന്ത്രിയിലെ അധ്യാപകന്‍ പഠനത്തിന് ആധുനിക സാങ്കേതിക സൗകര്യം എങ്ങനെ പ്രയോജനകരമാകുമെന്ന് ത​െൻറ ക്ലാസിലൂടെ ബോധ്യപ്പെടുത്തി. എൻ.എസ് മെമ്മോറിയൽ ആശുപത്രി അധികൃതർ സ്കൂളിന് നിർമിച്ചുനൽകിയ സ്മാർട്ട് ക്ലാസ്റൂമി​െൻറ ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു മന്ത്രിയുടെ ക്ലാസ്. ആധുനിക സംവിധാനങ്ങൾ തയാറാക്കാൻ ആശുപത്രി മൂന്നര ലക്ഷം രൂപയാണ് ചെലവഴിച്ചത്. പൊതുരംഗത്ത് വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ എങ്ങനെ പരസ്പരപൂരകമാക്കാം എന്ന ആശയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചെടുത്ത ക്ലാസുകൾ ഇനി സംസ്ഥാനമാകെ കാണാനാകുമെന്നും മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.എസ് ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രന്‍, വൈസ് പ്രസിഡൻറ് എ. മാധവന്‍പിള്ള, ഭരണസമിതിയംഗം പി. ഷിബു, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. പ്രിയദര്‍ശന്‍, കൗണ്‍സിലര്‍ എം. നൗഷാദ്, പ്രിന്‍സിപ്പല്‍ പ്രിയ എസ്.രാജ്, പ്രധാനാധ്യാപിക ജെ. മിനി, സ്റ്റാഫ് സെക്രട്ടറി അമ്പിളി, പി.ടി.എ പ്രസിഡൻറ് എം. ഷരീഫ്കുട്ടി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story