Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

രാജ്​ഭവൻ^സെക്ര​േട്ടറിയറ്റ്​ മാർച്ചുകളിൽ കുരുങ്ങി നഗരം

text_fields
bookmark_border
രാജ്ഭവൻ-സെക്രേട്ടറിയറ്റ് മാർച്ചുകളിൽ കുരുങ്ങി നഗരം രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഉച്ചകഴിഞ്ഞും തുടർന്നു തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിലും പട്ടികജാതി-വർഗ വിഭാഗത്തി​െൻറ നേതൃത്വത്തിൽ നടന്ന സെക്രേട്ടറിയറ്റ് മാർച്ചിലും പതിവുപോലെ വലഞ്ഞ് ജനം. പ്രധാന റോഡിലേക്കുള്ള ഗതാഗതം സ്തംഭിപ്പിച്ച് തോന്നുംപടി പൊലീസ് വാഹനങ്ങൾ തിരിച്ചുവിട്ടതോടെ ജനം പെരുവഴിയിലായി. രാവിലെ 10 മണിമുതൽ ആരംഭിച്ച ഗതാഗതസ്തംഭനം ഉച്ചക്ക് മുന്നുമണി വരെ നീണ്ടു. ഇടറോഡുകളും വാഹനങ്ങൾ തിരിച്ചുവിട്ട മറ്റ് ബൈറോഡുകളും ഗതാഗതക്കുരുക്കിൽ നന്നേ വീർപ്പുമുട്ടി. സ്റ്റാച്യു മുതൽ കവടിയാർവരെ രാവിലെ മുതൽതന്നെ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. രണ്ട് ബഹുജന പ്രതിഷേധങ്ങൾ നടക്കുന്നത് മുൻനിർത്തി നഗരത്തിൽ ഗതാഗത ക്രമീകരണം ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ അറിയിപ്പ് നൽകിയിരുെന്നങ്കിലും ഒന്നും പ്രായോഗികമായില്ല. രാവിലെ സ്കൂളുകളിലും ഒാഫിസുകളിലും പോകാനിറങ്ങിയവർ ഗതാഗതക്കുരുക്കിൽപെട്ട് ഏറെ പ്രയാസപ്പെട്ടു. നിരവധി സ്കൂൾ ബസുകളും ആംബുലൻസുകളും ഏറെ നേരം കുരുക്കിൽകിടന്നു. ദീർഘദൂര ബസുകളെയും വഴിതിരിച്ച് വിട്ടതോടെ മെഡിക്കൽകോളജ് ആശുപത്രിയിൽ പോകുന്നവരും ബുദ്ധിമുട്ടി. പ്രതിഷേധക്കാർ എത്തിയ വാഹനങ്ങൾ ബൈപാസിൽ ഉൾപ്പെടെ പാർക്ക് ചെയ്തതോടെ അവിടെയും രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. ഗതാഗത ക്രമീകരണം സംബന്ധിച്ച് പൊലീസ് മുൻകൂട്ടി അറിയിപ്പ് നൽകാറുണ്ടെങ്കിലും തോന്നും പടിയാണ് ട്രാഫിക് പൊലീസ് പ്രവർത്തനമെന്ന് ആക്ഷേപമുണ്ട്. പൊലീസ് പല സ്ഥലങ്ങളിലും കാഴ്ചക്കാരുമായി. പകരം സ്ഥിതിഗതികൾ നിയന്ത്രിച്ചത് ഹോം ഗാർഡുകളായിരുന്നു. പല സ്ഥലങ്ങളിലും യാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. വെള്ളയമ്പലം, വഴുതക്കാട്, പട്ടം, പ്ലാമൂട്, പൂജപ്പൂര, തൈക്കാട്, തമ്പാനൂർ, കിഴക്കേകോട്ട തുടങ്ങിയ ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഒാഖി ചുഴലിക്കാറ്റിൽപെട്ട് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു മത്സ്യത്തൊഴിലാളികൾ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സർക്കാർ പ്രഖ്യാപിച്ച മുന്നാക്ക സംവരണത്തിൽ പ്രതിഷേധിച്ചാണ് പട്ടികജാതി-വർഗ വിഭാഗത്തി​െൻറ നേതൃത്വത്തിൽ സംയുക്ത സമിതി സെക്രേട്ടറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story