Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസേവനത്തി​െൻറ ഉൾക്കാഴ്ച ...

സേവനത്തി​െൻറ ഉൾക്കാഴ്ച പകർന്ന് കാഴ്​ചവൈകല്യമുള്ളവരുടെ കൂട്ടായ്മ

text_fields
bookmark_border
ചവറ: സേവനത്തി​െൻറ ഉൾക്കാഴ്ച പകർന്ന് കാഴ്ച വൈകല്യമുള്ളവരുടെ കൂട്ടായ്മ മാതൃകയായി. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പ്രവർത്തകരാണ് ചവറ ലയൺസ് ക്ലബുമായി സഹകരിച്ച് ജില്ല ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തത്. ഫെഡറേഷ​െൻറ സുവർണ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലകളിൽനിന്നായി 40 പേരാണ് രക്തദാനത്തിനായി എത്തിയത്. എൻ. വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് ലാൽജി കുമാർ, സെക്രട്ടറി വിനോദ്, ജനറൽ സെക്രട്ടറി ശശിധരൻ പിള്ള, ജയ്സൺ തോമസ്, സജീവ്, ലയൺസ് ഭാരവാഹികളായ ഡോ. സുജിത്ത്, അജേയ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. രോഗികൾക്ക് സഹായമേകാൻ ഹായ് സംഗീതവിരുന്ന് ചവറ: രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസമാകാൻ പന്മന ഇടപ്പള്ളിക്കോട്ട ഹായ് സാംസ്കാരിക സംഘടന സംഗീത വിരുന്ന് നടത്തും. 30ന് തേവലക്കര സ്ട്രാറ്റ് ഫോർഡ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഗസൽ ഗായകൻ ഉമ്പായി, സാരംഗി വിദ്വാൻ മുംബൈ ദിൽഷാദ് ഖാൻ എന്നിവരാണ് സംഗീതവിരുന്ന് നയിക്കുന്നത്. ഇതിലൂടെ ലഭ്യമാകുന്ന തുക വിദഗ്ധ ചികിത്സ ആവശ്യമുള്ള രണ്ട് രോഗികൾക്ക് നൽകും. സംഗീതവിരുന്നി​െൻറ പ്രചാരണാർഥം ഇടപ്പള്ളിക്കോട്ടയിൽ ശുചീകരണവും വൃക്ഷത്തൈ നടീലും നടത്തി. ചവറ എസ്.ഐ ജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കറുകത്തല ഇസ്മയിൽ, ഹസീന, ഹായ് പ്രവർത്തകരായ മുഹമ്മദ് അമീർ, ജോൺസൺ, ടി.എ. നജീബ്, സേവ്യർ പി.കെ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഗുണഭോക്തൃവിഹിത സ്വീകരണം ചവറ: പന്മന കൃഷിഭവനിൽ ഈ സാമ്പത്തികവർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന വാഴ, കുറ്റിമുല്ല, കുറ്റി കുരുമുളക്, മട്ടുപ്പാവിലെ പച്ചക്കറി, ഗ്രോബാഗ് കൃഷികളിലുൾപ്പെട്ട കർഷകർ ഗുണഭോക്തൃവിഹിതവും കരം അടച്ച രസീതി​െൻറ പകർപ്പുമായി 15നകം പന്മന കൃഷിഭവനിൽ ഹാജരാകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story