Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക മനുഷ്യാവകാശ ദിനം...

ലോക മനുഷ്യാവകാശ ദിനം ആചരിച്ചു

text_fields
bookmark_border
കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ . മനുഷ്യാവകാശ സമ്മേളനം, സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്, നിയമപഠന ക്ലാസ്, എ.ബി.എം ഫൗണ്ടേഷൻ ക്ലബി​െൻറ സംഗീതവിരുന്ന് എന്നിവ നടന്നു. സംസ്ഥാന പ്രസിഡൻറ് അയത്തിൽ അൻസർ അധ്യക്ഷത വഹിച്ചു. എം. മുകേഷ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ മുഖ്യ പ്രാഭാഷണം നടത്തി. വനിത കമീഷൻ അംഗമായി ചുമതലയേറ്റ ഷാഹിദ കമാലിനെ എം. നൗഷാദ് സമിതിയുടെ പ്രശംസപത്രം നൽകി ആദരിച്ചു. മുകേഷ് എം.എൽ.എയും നൗഷാദ് എം.എൽ.എയും ചേർന്ന് മാതൃക ദൃശ്യമാധ്യമങ്ങൾക്കുള്ള പ്രശംസപത്രങ്ങൾ സമ്മാനിച്ചു. വിജയ ഫ്രാൻസിസ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ജയിൽ വകുപ്പ് ഡി.ഐ.ജി പ്രദീപ് നിർവഹിച്ചു. സാമ്പത്തിക വിതരണ ഉദ്ഘാടനം അബ്ദുൽ റാൻ കോയ നിർവഹിച്ചു. ചിൽഡ്രൻസ് ഹോമിലെ ദേശിയ തലത്തിൽ ഫുട്ബാൾ സെലക്ഷൻ കിട്ടിയ മണികണ്ഠന് അബ്ദുൽ വഹാബ് പ്രശംസപത്രം നൽകി ആദരിച്ചു. തിരിച്ചറിയൽ കാർഡ് വിതരണം സമിതി സംസ്ഥാന സമിതിയംഗം ഷിബു റാവുത്തർ നിർവഹിച്ചു. പച്ചക്കറിവിത്ത് വിതരണോദ്ഘാടനം കൊല്ലം താലൂക്ക് പ്രസിഡൻറ് അൻസർ നിർവഹിച്ചു. ചിൽഡ്രൻസ് ഹോം സുപ്രണ്ട് ശ്രീകുമാർ സ്വാഗതവും ട്രഷറർ ലക്ഷ്മി നന്ദിയും പറഞ്ഞു. സമിതി സംസ്ഥാന സെക്രട്ടറി കൊല്ലം പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. െഗസ്റ്റ് െലക്ചറര്‍ ഇൻറര്‍വ്യൂ 14ന് കൊല്ലം: ഐ.എച്ച്.ആര്‍.ഡി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ കെമസ്ട്രി െഗസ്റ്റ് െലക്ചററുടെ ഒരൊഴിവില്‍ നിയമനം നടത്തുന്നതിന് ഇൻറര്‍വ്യൂ 14ന് നടക്കും. എം.എസ്സി കെമിസ്ട്രിയും (രണ്ടാം ക്ലാസ്) നെറ്റുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ അസ്സല്‍ സര്‍ട്ടിഫിക്കറ്റകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി ഓഫിസില്‍ രാവിലെ 10.30ന് എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story