Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടമ്മ കിണറ്റിൽചാടി...

വീട്ടമ്മ കിണറ്റിൽചാടി മരിച്ച സംഭവത്തിൽ ദു​രൂഹതയെന്ന്​

text_fields
bookmark_border
വിതുര: വീട്ടമ്മ കിണറ്റിൽചാടി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. തൊളിക്കോട് പുളിച്ചാമല പ്ലാന്തോട്ട്, അംബിക വിലാസത്തിൽ പരേതനായ സദാശിവൻ ആശാരിയുടെ ഭാര്യ അംബികയാണ് (54) ഞായറാഴ്ച വൈകീേട്ടാടെ കിണറ്റിൽ ചാടിയത്. ഫയർഫോഴ്സെത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുനു. പുളിച്ചാമല സ്വദേശിയായ അഭിഭാഷക​െൻറ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്ന ഇവർ. തൊട്ടടുത്ത വസ്തുവിലെ കിണറ്റിലാണ് ചാടിയത്. ജോലിചെയ്തിരുന്ന വീട്ടിൽനിന്ന് ബഹളം േകട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. പൊലീസ് സ്ഥാലത്തെത്തിയതിന് പിറകേയാണ് ഇവർ വീട്ടിൽനിന്ന് ഇറങ്ങിയോടി കിണറ്റിൽ ചാടിയത്. മരണത്തിലെ ദുരൂഹത നീക്കാൻ വീട്ടുടമയായ അഭിഭാഷകനെ ഉൾപ്പെടെ ചോദ്യംചെയ്ത് വരികയാണെന്നും വിതുര എസ്.െഎ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story