Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദിവാസി ഊരില്‍...

ആദിവാസി ഊരില്‍ സഹായമെത്തിച്ചു

text_fields
bookmark_border
നാഗര്‍കോവില്‍: പേച്ചിപ്പാറ ഡാമിന് മുകളിലുള്ള ആദിവാസി ഊരില്‍ ജില്ല ഭരണകൂടം ഓഖി ദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായമെത്തിച്ചു. തച്ചമല, തോട്ടമല, മാറമല എന്നീ ഊരുകളിലെ 64 കുടുംബങ്ങളിലെ 178 പേര്‍ക്കാണ് സഹായമെത്തിച്ചത്. കേടായ വീടുകള്‍ നന്നാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്‌പെഷല്‍ കലക്ടര്‍ രാഹുല്‍നാഥ് പറഞ്ഞു. ഊരുകളില്‍ രണ്ട് ജനറേറ്റര്‍ മുഖേന വൈദ്യുതി എത്തിക്കും. മരം മുറിക്കുന്നതിനുള്ള യന്ത്രവും ഇന്ധനവും ആദിവാസികള്‍ക്ക് നല്‍കി. സ്‌കൂളില്‍ പഠിക്കുന്ന 31 വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം വസ്ത്രം ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കി. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസികള്‍ക്ക് ജോലി നല്‍കാനും തീരുമാനിച്ചു. ആദിവാസികളുടെ മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂർവം പരിഗണിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ഓഖി ദുരന്തം: കന്യാകുമാരി ജില്ലയില്‍ കണ്ടെത്തേണ്ടത് 462പേരെ നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ ഓഖി കൊടുങ്കാറ്റ് കാരണം കടലില്‍പോയി മടങ്ങിവരാത്തവര്‍ 462 പേരാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. നിരോടി, മാര്‍ത്താണ്ഡംതുറ, വള്ളവിള, ഇരവിപുത്തന്‍തുറ, ചിന്നത്തുറ, തൂത്തൂര്‍, പൂത്തുറ, കുളച്ചല്‍, മുള്ളൂര്‍തുറ, മടാലം എന്നീ മത്സ്യബന്ധന ഗ്രാമങ്ങളില്‍നിന്ന് 24 നാട്ടുവള്ളങ്ങളിലായി കടലില്‍പോയ 35 പേരും 82 യന്ത്രവത്കൃത ബോട്ടില്‍ മത്സ്യബന്ധനത്തിനുപോയ 427 പേരും ഉള്‍പ്പെടെ 462 പേരെയാണ് കണ്ടെത്തേണ്ടത്. ഇതില്‍ യന്ത്രവത്കൃത ബോട്ടില്‍പോയ 427പേരില്‍ 365 പേരുടെ പേരുകള്‍ ലഭ്യമാണ്. 62 പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കന്യാകുമാരി ജില്ലയില്‍ കുളച്ചല്‍ സ്വദേശികളായ ജസ്‌റ്റിന്‍, ജോണ്‍ഡേവിഡ്‌സണ്‍, തൂത്തുക്കുടി രാമനാഥപുരം എന്നീ ജില്ലകളില്‍നിന്നുള്ള ഒരോ തൊഴിലാളികൾ എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. തിങ്കളാഴ്ചയും മത്സ്യബന്ധന ഗ്രാമങ്ങളില്‍ പ്രതിഷേധസമരം നടന്നിരുന്നു. നിദ്രവിളയില്‍ കണ്ണ‌ുകെട്ടിയാണ് പ്രതിഷേധം നടന്നത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കുളച്ചല്‍ മത്സ്യബന്ധന ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞു. ഉചിതമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അവരെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story