Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊഴിയൂരിൽ മന്ത്രി ജെ....

പൊഴിയൂരിൽ മന്ത്രി ജെ. ​േമഴ്സിക്കുട്ടിയമ്മ സന്ദർശിച്ചു

text_fields
bookmark_border
പാറശ്ശാല: മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആശ്വസിപ്പിക്കാനായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പൊഴിയൂർ, പരുത്തിയൂർ, കൊല്ലങ്കോട് ഭാഗങ്ങളിലെ കാണാതായ 14 കുടുംബങ്ങളുടെ ഭവനങ്ങളാണ് മന്ത്രി സന്ദർശിച്ചത്. കാണാതായവരെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള തിരച്ചിൽ നടപടി ശക്തമാണെന്നും സർക്കാറി​െൻറ ഭാഗത്തുനിന്നുള്ള പൂർണ പിന്തുണയും സഹായവും മത്സ്യെത്താഴിലാളി കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. കെ. ആൻസലൻ എം.എൽ.എ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി. സുരേഷ്, ബി. അത്തനാസ്, ലോക്കൽ സെക്രട്ടറി സ്റ്റീഫൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ക്രിസ്റ്റടിമ, പനിയമ പഞ്ചായത്ത് അംഗങ്ങളായ സെൽവ റാണി, എം.പി. അജിത്, പ്രമീള. മത്സ്യത്തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി ആൻറക്സ്, പ്രസിഡൻറ് സത്യനേശൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story