Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവഖഫ് സ്​ഥാപനങ്ങളിൽ...

വഖഫ് സ്​ഥാപനങ്ങളിൽ ബാലാവകാശം ഉറപ്പാക്കണമെന്ന് സി.ഇ.ഒ

text_fields
bookmark_border
തിരുവനന്തപുരം: വഖഫ് ബോർഡിന് കീഴിൽ കുട്ടികളെ താമസിപ്പിച്ച് മതപഠനം നടത്തുന്ന സ്ഥാപനങ്ങൾ പാലിക്കേണ്ട പൊതു നിബന്ധനകൾ വ്യക്തമാക്കി ബോർഡ് ഉത്തരവായി. ഇത്തരം സ്ഥാപനങ്ങളിൽ താമസിച്ചു പഠിക്കുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് മാനദണ്ഡങ്ങൾ പുറപ്പെടുവിക്കേണ്ടതാണെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷ​െൻറ ഉത്തരവ് പ്രകാരമാണ് നടപടി. ഇതുപ്രകാരം കുട്ടികൾ താമസിക്കുന്ന മുറിയിൽ അപരിചിതരെ താമസിപ്പിക്കരുത്. ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കുന്ന 2012ലെ നിയമത്തെപ്പറ്റിയും അതിലെ പ്രസക്ത വകുപ്പുകളെപ്പറ്റിയും കുട്ടികൾക്ക് അവബോധം നൽകണം. മദ്റസ അധ്യാപകർ, വാർഡർമാർ എന്നിവർക്ക് ബാലപീഡനക്കേസുകളുടെ ഗൗരവം ബോധ്യപ്പെടുത്തി മുന്നറിയിപ്പ് നൽകണം. ബാലപീഡനം അറിയുമ്പോൾതന്നെ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും കുട്ടിയുടെ രക്ഷാകർത്താവിനെ വിവരം അറിയിക്കുകയും ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് യോഗ്യരായ അധ്യാപകരെ നിയമിക്കണമെന്നും കുട്ടികൾക്ക് മാസത്തിലൊരിക്കൽ സ്വന്തം വീട് സന്ദർശിക്കുന്നതിന് അനുവദിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കുട്ടികളുടെ മേൽ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കരുതെന്നും സ്വകാര്യതക്ക് ഭംഗം വരാതെ വിഡിയോ കാമറകൾ സ്ഥാപിക്കണമെന്നും നിർദേശിച്ചു. വഖഫ് ബോർഡി​െൻറ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഇത്തരം സ്ഥാപനങ്ങളുടെ മുത്തവല്ലിമാർ ഉറപ്പുവരുത്തണം. വീഴ്ചക്കാർക്കെതിരെ വഖഫ് നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. പ്രകൃതിവിരുദ്ധ പീഡനവിവരം അറിയിച്ചിട്ടും മദ്റസ അധികാരികൾ ഗൗരവത്തിലെടുത്തില്ലെന്നുള്ള മാധ്യമ വാർത്തകളെത്തുടർന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷൻ സ്വയം സ്വീകരിച്ച നടപടികളുടെ ഫലമായാണ് വഖഫ് ബോർഡ് നടപടി സ്വീകരിച്ചത്. നിബന്ധനകളും 2012ലെ ബാലാവകാശനിയമവും ബോർഡി​െൻറ വെബ്സൈറ്റിൽ ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story