Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരിതാശ്വാസ ക്യാമ്പിൽ...

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു

text_fields
bookmark_border
വള്ളക്കടവ്: മുസ്ലിം ജമാഅത്തും ഹാജി സി.എച്ച് എം.കെ.എം വി.എച്ച്.എസ് സ്കൂളും സംയുക്തമായി ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരായി വലിയതുറ യു.പി.എസിലെയും ഫിഷറിസ്‌ സ്കൂളിലെയും താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. സ്കൂൾ മാനേജർ ഇസ്മായിൽ കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി വള്ളക്കടവ് നിസാം, പ്രിൻസിപ്പൽ മിനി കുമാരി, പ്രഥമാധ്യാപിക ഷൈലജ, പി.ടി.എ പ്രസിഡൻറ് സെയ്ദലി, സ്റ്റാഫ് അംഗങ്ങളായ അൻവർ, അലീം കൈരളി എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ്, റെഡ്ക്രോസ് വളൻറിയർമാരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story