Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചുഴലിക്കാറ്റ് ദുരന്തം: ...

ചുഴലിക്കാറ്റ് ദുരന്തം: മത്സ്യത്തൊഴിലാളികളുടെ സൗജന്യ റേഷൻ അട്ടിമറിക്കുന്നു

text_fields
bookmark_border
വർക്കല: ഓഖി ചുഴലിക്കാറ്റ് ദുരിതംവിതച്ച തീരദേശമേഖലയിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ അട്ടിമറിക്കുന്നു. വർക്കല തീരദേശമേഖലയിലെ റേഷൻകടയുടമകളാണ് പദ്ധതി തകർക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെട്ട അത്രയും അളവിലുള്ള അരി ലഭിക്കുന്നില്ലെന്നും റേഷൻകടയുടമകൾ തങ്ങളെ കബളിപ്പിക്കുന്നതായും വ്യാപക പരാതിയുണ്ട്. ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും 15 കിലോ അരിവീതം ദുരിതാശ്വാസ സഹായമായി റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. പ്രഖ്യാപനം പ്രാബല്യത്തിൽ വരികയും സപ്ലൈ ഓഫിസുകളിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അരി കടകളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വർക്കല മേഖലയിലെ തീരദേശവാസികളുടെ റേഷൻ കടകളിൽ പരമാധി ഏഴുകിലോ അരി മാത്രമാണ് മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നത്. 15 കിലോ അരി സർക്കാർ അനുവദിച്ചത് കിട്ടിയേ തീരൂ എന്നു പറയുന്ന മത്സ്യത്തൊഴിലാളികളോട് സ്റ്റോക്കില്ലെന്നാണ് കടയുടമകൾ പറയുന്നത്. ഇതുസംബന്ധിച്ച് വർക്കല ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഭാരവാഹികളായ ഷിഹാബുദ്ദീൻ, അബ്ദുൽ അഹമദ് എന്നിവർ താലൂക്ക് സപ്ലൈ ഓഫിസറെ നേരിൽക്കണ്ട് രേഖാമൂലം പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story