Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​ചെക്ക്​പോസ്​റ്റിൽ...

​ചെക്ക്​പോസ്​റ്റിൽ കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പുനലൂര്‍: ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് പുന്നശ്ശേരി ഇമാമുദ്ദീന്‍ (47), തമിഴ്‌നാട് കോവില്‍പ്പെട്ടി വള്ളുവര്‍ നഗറില്‍ ചെല്ലദുരൈ (34) എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. രണ്ടുപേരില്‍നിന്ന് 260 പൊതി കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞദിവസം 150 പൊതി കഞ്ചാവുമായി കൊട്ടാരക്കര തേവന്നൂര്‍ സ്വദേശി അനന്തകുമാര്‍ (19) ചെക്ക്പോസ്റ്റില്‍ അറസ്റ്റിലായിരുന്നു. എക്ൈസസ് ഇന്‍സ്‌പെക്ടര്‍മാരായ കെ. മധുസൂദനന്‍, ബിജു എന്‍.ബേബി, പ്രിവൻറിവ് ഓഫിസര്‍മാരായ വിനോദ്, ആര്‍.ജി. ദിലീപ്കുമാര്‍, സിവില്‍ ഓഫിസര്‍മാരായ പ്രസാദ്, സുനില്‍കുമാര്‍, തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങളെപ്പോലും രാഷ്ട്രീയ ലാഭത്തിനായി വിവാദമാക്കുന്നു -പി.സി. ജോർജ് കൊല്ലം: ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങളെപ്പോലും രാഷ്ട്രീയ ലാഭത്തിനുവേണ്ടി വിവാദമാക്കുകയാണെന്നും ഇത്തരം തരംതാണ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കാൻ രാഷ്ട്രീയ നേതാക്കന്മാർ തയാറാകണമെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ. കേരളജനപക്ഷം ജില്ലതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് രവി മൈനാഗപ്പള്ളി അധ്യക്ഷതവഹിച്ചു. സംസ്ഥാന വക്താവ് മാലേത്ത് പ്രതാപചന്ദ്രൻ, ജില്ല ഭാരവാഹികളായ പ്രഫ. രാജൻ ഇടിക്കുള, എം.കെ. സലീം, എൻ.ഡി. മുരളീധരൻ, വി.പി. എഡ്വേർഡ്, അഞ്ചൽ രാമചന്ദ്രൻ, എസ്. രവികുമാർ, പട്ടാഴി ജേക്കബ്, വിജയകുമാരി, ഷിയാസ് ചടയമംഗലം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story