Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.ഐ.ഒ പ്രചാരണ...

എസ്.ഐ.ഒ പ്രചാരണ ജാഥക്ക് സ്വീകരണം നൽകി

text_fields
bookmark_border
കരുനാഗപ്പള്ളി: 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം പ്രതിരോധമാണ്' മുദ്രവാക്യവുമായി എസ്.ഐ.ഒ 23ന് കൊല്ലത്ത് നടത്തുന്ന ദക്ഷിണമേഖല സമ്മേളനത്തി​െൻറ ഭാഗമായി നടത്തുന്ന പ്രചാരണ ജാഥക്ക് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. ബാലരാമപുരം മുതൽ -കായംകുളം വരെ നടക്കുന്ന ജാഥയിൽ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബാണ് ക്യാപ്റ്റൻ. കരുനാഗപ്പള്ളി ടൗണിൽ എസ്.ഐ.ഒ ഏരിയ സമിതി നൽകിയ സ്വീകരണത്തിൽ ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ അധ്യക്ഷതവഹിച്ചു. ജാഥ ക്യാപ്‌റ്റൻ സി.ടി. സുഹൈബ് സംസാരിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് സൽമാൻ സ്വാഗതവും സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ഇജാസ് സമാപനവും നിർവഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗങ്ങളായ നഈം, ആദിൽ അജ്മൽ, റമീസ് വേളം, കൊല്ലം ജില്ല പ്രസിഡൻറ് അഹമ്മദ് യാസിർ, അനസ് കരുകോൺ തുടങ്ങിയവർ പെങ്കടുത്തു. ഓച്ചിറ: എസ്.ഐ.ഒ ദക്ഷിണകേരള സമ്മേളനത്തി​െൻറ ഭാഗമായി നടന്നുവരുന്ന പ്രചാരണ ജാഥക്ക് ഓച്ചിറയിൽ സ്വീകരണം നൽകി. ജാം ക്യാപ്റ്റൻ സി.ടി. സുഹൈബിനെ എസ്.ഐ.ഒ ഓച്ചിറ ക്ലാപ്പന എന്നിവിടങ്ങളിലെ യൂനിറ്റുകളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് അഷ്റഫ് ഓച്ചിറ അധ്യക്ഷത വഹിച്ചു. അൽത്താഫ് സ്വാഗതവും ഷാൻ മടത്തറ സമാപന പ്രഭാഷണവും നിർവഹിച്ചു. ജാഥ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story