Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​കൊല്ലം^-തിരുമംഗലം...

​കൊല്ലം^-തിരുമംഗലം ദേശീയപാതയില്‍ ചരക്കുലോറി അപകടത്തിൽ​െപട്ട​ു

text_fields
bookmark_border
കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ചരക്കുലോറി അപകടത്തിൽെപട്ടു പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ നിയന്ത്രണംവിട്ട ചരക്കുലോറി അപകടത്തിൽപെട്ടു. റോഡരികിലെ കൂറ്റന്‍ മരത്തടിയില്‍ ഇടിച്ച് ലോറിയുടെ മുൻഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. പുനലൂരിനടുത്ത് മേലേപ്ലാച്ചേരിയില്‍ കഴിഞ്ഞരാത്രിയിലായിരുന്നു അപകടം. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് സിമൻറ് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം. വശത്തേക്കിറങ്ങുമ്പോള്‍ ഇവിടത്തെ ചളിയില്‍ തെന്നിനിരങ്ങി നിയന്ത്രണം വിട്ടതാണ് കാരണം. ഒരുവര്‍ഷം മുമ്പ് മുറിച്ച ശേഷം നീക്കം ചെയ്യാത്ത കൂറ്റന്‍ മരത്തടിയിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story