Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിതാവിനു​ നേരെയുള്ള...

പിതാവിനു​ നേരെയുള്ള ആക്രമണം തടയുന്നതിനിടെ മകനും മർദനമേറ്റതായി പരാതി

text_fields
bookmark_border
കൊട്ടാരക്കര: പിതാവിനു നേരെയുണ്ടായ ആക്രമണം തടയുന്നതിനിടെ കെ.എസ്.സി (എം) ജില്ല പ്രസിഡൻറ് എം. ബിനോയിക്ക് മർദനമേറ്റതായി പരാതി. കൊട്ടാരക്കര തൃക്കണ്ണമംഗൽ തട്ടത്ത് ജങ്ഷൻ തടവിള വീട്ടിൽ മത്തായി (60), മകൻ ബിനോയ് (25) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ബിനോയിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് കാർഷിക വിളകൾ നശിപ്പിക്കുകയും ബിനോയിയുടെ മാതാവിനെ മർദിക്കുകയും ചെയ്ത നാട്ടുകാരനായ കുഞ്ഞുമോ​െൻറ (യോഹന്നാൻ) നടപടി ചോദ്യം ചെയ്ത പിതാവിനെ തട്ടത്ത് ജങ്ഷനിൽ വിളിച്ചുവരുത്തി കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുെന്നന്നും ഇതു തടയാൻ എത്തിയപ്പോഴാണ് തനിക്ക് മർദനമേറ്റതെന്നും ബിനോയ് പറയുന്നു. പ്രതി കുഞ്ഞുമോനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story