Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലരാമപുരത്ത്...

ബാലരാമപുരത്ത് യാത്രതടസ്സം സൃഷ്​ടിച്ച് ഫ്ലക്സ്​ ബോർഡുകൾ നിറയുന്നു

text_fields
bookmark_border
ബാലരാമപുരം: ജങ്ഷൻ ഉൾെപ്പടെ പ്രദേശങ്ങളിൽ യാത്ര തടസ്സം സൃഷ്ടിച്ച് ഫ്ലക്സ് ബോർഡുകൾ നിറയുന്നു. നടപടി സ്വീകരിക്കാതെ അധികൃതർ. വൈദ്യുതി പോസ്റ്റുകളിലും ദേശീയപാതക്കരികിലും ആണ് വിവിധ സംഘടനകളുടെ ഫ്ലക്സ് ബോർഡുകൾ. ജങ്ഷനിലുൾെപ്പടെ പലഭാഗങ്ങളിലുമാണ് ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകൾ നിറഞ്ഞിരിക്കുന്നത്. എന്നാൽ, വൈദ്യുതി പോസ്റ്റുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതിനെതിരെ വൈദ്യുതി വകുപ്പും നടപടി സ്വീകരിക്കാതെ പോകുന്നു. രാഷ്ട്രീയ പാർട്ടികൾ മുതൽ വിവിധ സ്ഥാപനങ്ങളുടെ ഫ്ലക്സുകൾ വരെ ഇവിടങ്ങളിലുണ്ട്. പരിപാടികൾ കഴിഞ്ഞാലും ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാറില്ല. ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും നാട്ടുകാരിൽ ശക്തമാകുന്നു. ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻഭാഗവും പൊലീസ് സ്റ്റേഷൻ മതിലുകളും പരസ്യകേന്ദ്രമായി മാറിയിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story