Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാപ്പിൽ കടലിൽ യുവാവിനെ ...

കാപ്പിൽ കടലിൽ യുവാവിനെ തിരയിൽപെട്ട് കാണാതായി

text_fields
bookmark_border
വർക്കല: കാപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിലകപ്പെട്ട് കാണാതായി. പരവൂർ ഭൂതക്കുളം, പാലോട്ടുകാവ് വീട്ടിൽ സിന്ധുവി​െൻറ മകൻ നിതിനാണ് (21) അപകടത്തിൽപെട്ടത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം. ഭൂതക്കുളത്തുനിന്ന് രാവിലെ കാപ്പിൽ കടൽത്തീരത്ത് എട്ടംഗ സുഹൃത്ത് സംഘത്തിനൊപ്പമാണ് എത്തിയത്. പിന്നീടിവർ കടലും കായലും സന്ധിക്കുന്ന പൊഴിമുഖത്ത് കുളിക്കാനിറങ്ങി. നിതിൻ തിരയിലകപ്പെടുകയും മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. അയിരൂർ പൊലീസ് സ്ഥലത്തെത്തി നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലും കോസ്റ്റ് ഗാർഡിനെയും വിവരമറിയിച്ചു. തിരച്ചിൽ തുടരുകയാണ്. കൂലിപ്പണിക്കാരനാണ് നിതിൻ. സഹോദരി നേഹ.
Show Full Article
TAGS:LOCAL NEWS 
Next Story