Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ദുരിതാശ്വാസ...

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപനങ്ങളില്‍ മാത്രം, കാര്യങ്ങള്‍ നടക്കുന്നില്ല ^ചെന്നിത്തല

text_fields
bookmark_border
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപനങ്ങളില്‍ മാത്രം, കാര്യങ്ങള്‍ നടക്കുന്നില്ല -ചെന്നിത്തല തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം ഇപ്പോഴും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാെണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സൗജന്യ റേഷന്‍ വിതരണം ഇപ്പോഴും കാര്യക്ഷമമല്ല. മോശപ്പെട്ട അരിയാണ് നല്‍കുന്നതെന്ന് പലേടത്തുനിന്നും പരാതിയുണ്ട്. തീരദേശത്ത് ഭക്ഷണകിറ്റുകൾ വിതരണം ചെയ്യണമെന്ന പ്രതിപക്ഷ നിർദേശം പരിഗണിക്കാമെന്ന് സര്‍വ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും അതിനിയും നടപ്പായിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തീരപ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് 2000 രൂപ ധനസഹായം നല്‍കണമെന്ന് തീരുമാനിച്ചെങ്കിലും അതും നല്‍കിയിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ തയാറാകാതെ പ്രതിപക്ഷത്തെ കുറ്റം പറഞ്ഞ് ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഓഖി മുന്നറിയിപ്പ് ലഭിച്ചിട്ടും കൃത്യസമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോയതി​െൻറ വീഴ്ച മറച്ചുവെക്കാനാണ് മുഖ്യമന്ത്രി കേന്ദ്രത്തിനു മുന്നിലും ശ്രമിച്ചത്. വിവിധ ഏജന്‍സികള്‍ ഡിസംബര്‍ 28, 29, 30 തീയതികളില്‍ ആവര്‍ത്തിച്ചു നല്‍കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായത്. 30ന് രാവിലെ 8.30നുതന്നെ കേന്ദ്ര ആഭ്യന്തര വകുപ്പ് ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടും ഒന്നും ചെയ്യാതെ വിലപ്പെട്ട നാലു മണിക്കൂര്‍ നഷ്ടപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story