Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം പേവിഷമുക്ത...

കൊല്ലം പേവിഷമുക്ത നഗരമാക്കും

text_fields
bookmark_border
കൊല്ലം: കൊല്ലം നഗരത്തെ പേവിഷമുക്തമാക്കാൻ മൃഗസംരക്ഷണവകുപ്പും കോർപറേഷനും കൈകോർക്കുന്നു. 12 മുതൽ 23 വരെയുള്ള തീവ്രയജ്ഞത്തിലൂടെ വളർത്തുനായ്ക്കളെ പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കാനാണ് പദ്ധതി. പേവിഷബാധയേറ്റ് വർഷത്തിൽ എട്ട് മുതൽ 10വരെ മരണമാണ് കൊല്ലത്ത് സംഭവിക്കുന്നത്. ജില്ലയിൽ ഒരു ലക്ഷത്തി പതിനാറായിരത്തോളം തെരുവുനായ്ക്കളും മുപ്പത്തിഅയ്യായിരത്തോളം വളർത്തുനായ്ക്കളുമുണ്ടെന്നാണ് സെൻസസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലം കോർപറേഷൻ ഉൾപ്പെടുന്ന പുന്തലത്താഴം, ഇരവിപുരം, മങ്ങാട്, അഞ്ചാലുംമൂട്, കൊല്ലം, ശക്തികുളങ്ങര എന്നിങ്ങനെ 55ഓളം ഡിവിഷനുകളിലായി ഒമ്പതിനായിരത്തോളം തെരുവുനായ്ക്കളാണുള്ളത്. 3200ഓളം എണ്ണം വളർത്തുനായ്ക്കളുമുണ്ട്. പേവിഷബാധ പ്രതിരോധത്തിൽ സമഗ്രപദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. സർവേ, ബോധവത്കരണം, പ്രതിരോധകുത്തിവെപ്പുകൾ, നായ്ക്കളുടെ ജനനനിയന്ത്രണ ശസ്ത്രക്രിയകൾ എന്നിങ്ങനെ ഘട്ടംഘട്ടമായുള്ള പേവിഷനിർമാർജനത്തിനാണ് പദ്ധതി. 19,55,000 രൂപയാണ് പദ്ധതി അടങ്കൽ. തെരുവുനായ്ക്കളുടെ ജനനനിയന്ത്രണശസ്ത്രക്രിക്കായി പ്രത്യേക കേന്ദ്രങ്ങളും ഷെൽട്ടറുകളും കോർപറേഷൻ സജ്ജീകരിക്കും. നഗരത്തി​െൻറ 55ഓളം ഡിവിഷനുകളിൽ പ്രതിരോധകുത്തിവെപ്പുകൾ നായ്ക്കൾക്ക് നൽകാൻ അഞ്ച് മൃഗാശുപത്രികളും ജില്ല വെറ്ററിനറി കേന്ദ്രവും നേരിട്ട് മേൽനോട്ടം നൽകും. പേവിഷ പ്രതിരോധ വാക്സിനുകൾ സർക്കാർ സൗജന്യനിരക്കിൽ ലഭ്യമാക്കും. വളർത്തുനായ്ക്ക് നായൊന്നിന് പ്രതിരോധകുത്തിവെപ്പിനായി ഉടമ 10 രൂപ മുടക്കണം. പ്രതിരോധകുത്തിവെപ്പിനുശേഷം വളർത്തുനായ്ക്കൾക്കുള്ള ലൈസൻസ് നൽകാനും പദ്ധതിയുണ്ട്. കോർപറേഷനാണ് വളർത്തുനായ്ക്കൾക്ക് ലൈസൻസ് നൽകുക. ഓരോ ഡിവിഷനിലും മുന്നറിയിപ്പുകൾ നൽകി പ്രത്യേക കേന്ദ്രങ്ങളിൽെവച്ചായിരിക്കും കുത്തിവെപ്പുകൾ നൽകുക. ഇതിനായി ഓരോയിടത്തും മൃഗസംരക്ഷണവരുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന 12ഓളം സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്. 'സുരക്ഷ' എന്ന് പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം 12ന് രാവിലെ ഒമ്പതിന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ മേയർ വി. രാജേന്ദ്രബാബു നിർവഹിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story