Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽക്ഷോഭം രൂക്ഷം: 10...

കടൽക്ഷോഭം രൂക്ഷം: 10 വീടുകള്‍ തകർന്നു

text_fields
bookmark_border
വീടുകള്‍ തകര്‍ന്നവര്‍ക്കായി ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു വലിയതുറ: ഓഖിയുടെ ദുരന്തത്തില്‍ വിറങ്ങലിക്കുന്ന തീരത്തേക്ക് തിരമാലകള്‍ ശനിയാഴ്ച ശക്തിയായി അടിച്ചു കയറി. നിരവധി വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു. കുഴിവിളാകം, വലിയതുറ, ചെറിയതുറ, ബീമാപള്ളി മേഖലകളിലാണ് നാശനഷ്ടങ്ങൾ. ഒന്നാം നിര വീടുകളിലേക്ക് നേരത്തേ തിരമാലകള്‍ അടിച്ചുകയറിയതിനാല്‍ ഇവിടെ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ശനിയാഴ്ച രണ്ടാം നിര വീടുകളിലേക്ക് കൂടി തിരമാലകള്‍ അടിച്ചു കയറിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വലിയതുറ സ്വദേശികളായ അരുള്‍മേരി, ലീലജെറി, മേബിള്‍ രാജു, കൊച്ചുകുട്ടി മോസസ്, ബേബിദാസന്‍, ജൂഡ് സുമ, അല്‍ഫോണ്‍സിയാ റപ്പി, കുട്ടപ്പന്‍, ഷൈല, സെല്‍വി എന്നിവരുടെ വീടുകളിലേക്കാണ് തിരമാലകള്‍ അടിച്ചു കയറിയത്.10 വീടുകള്‍ പൂർണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഒന്നാം നിര വീടുകള്‍ തകര്‍ന്നവര്‍ക്കായി ബീമാപള്ളി എല്‍.പി സ്കൂളിലും വലിയതുറ എല്‍.പി, യു.പി സ്കൂളുകളിലും ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സംഭവം അറിഞ്ഞ് ഫിഷറീസ് അധികൃതരെത്തി നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി. വലിയതുറയിലെ ചരിത്രസ്മാരകമായ കടൽപ്പാലം പോലും ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. ഒരോ കടല്‍ക്ഷോഭത്തിലും തീരം നഷ്ടമാകുന്ന അവസ്ഥയാണ് ബീമാപള്ളിയിൽ. ഇതില്‍നിന്ന് പരിഹാരത്തിനായി ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി പുലിമുട്ടുകള്‍ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. പൂന്തുറയില്‍ നേരത്തേ ശാസ്ത്രീയമായ പഠനം നടത്താതെ പുലിമുട്ടുകള്‍ സ്ഥാപിച്ചതാണ് ബീമാപള്ളി, ചെറിയതുറ പ്രദേശത്തേക്ക് തിരമാലകളുടെ ശക്തി കൂടാന്‍ കാരണം. ഇതിനു പുറമേ, വിഴിഞ്ഞത്ത് തുറമുഖ വകുപ്പിനു വേണ്ടി കടലിനുള്ളിലേക്ക് െഡ്രഡ്ജിങ് തുടങ്ങിയതും സമീപതീരങ്ങളിലേക്ക് കടല്‍ കൂടുതല്‍ കയറുന്നതിന് കാരണമായി. 800 മീറ്റര്‍ വരെ തീരമുണ്ടായിരുന്ന ഇൗ ഭാഗങ്ങളില്‍ ഇപ്പോള്‍ അഞ്ച് മീറ്റര്‍ പോലും തീരമില്ലാത്ത അവസ്ഥയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story