Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുറവുകൾ പരിഹരിച്ചില്ല; ...

കുറവുകൾ പരിഹരിച്ചില്ല; പാരിപ്പള്ളി മെഡിക്കൽ കോളജിൽ അടുത്ത വർഷം മുതലുള്ള വിദ്യാർഥി പ്രവേശനം തടഞ്ഞു

text_fields
bookmark_border
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിൽ അടുത്ത വർഷം മുതൽ വിദ്യാർഥി പ്രവേശനം അനുവദിക്കേണ്ടതിെല്ലന്ന് മെഡിക്കൽ കൗൺസിൽ തീരുമാനം. ഇൗ അധ്യയന വർഷം (2017-2018) അനുമതി നൽകിയതിന് സുപ്രീംകോടതി മേൽനോട്ട സമിതിയായ ലോധ കമ്മിറ്റി നിഷ്കർഷിച്ച വ്യവസ്ഥകൾ പാലിക്കാത്തതാണ് 2018--2019, 2019--2020 അധ്യയന വർഷങ്ങളിലെ പ്രവേശനം തടയാൻ കാരണം. ആരോഗ്യ വകുപ്പ് സെക്രട്ടറി അണ്ടർടേക്കിങ് ഫയൽ ചെയ്യണമെന്നും ഇതി​െൻറ അടിസ്ഥാനത്തിൽ ഏതു സമയവും പരിശോധന നടത്തുമെന്നും പരിശോധനയിൽ ഏതെങ്കിലും ഘടകങ്ങൾ പൂർത്തീകരിച്ചിട്ടില്ലെങ്കിൽ 2018-2019, 2019--2020 വർഷത്തെ പ്രവേശനം തടയുമെന്ന വ്യവസ്ഥകളോടെയാണ് കേന്ദ്ര സർക്കാർ വിദ്യാർഥി പ്രവേശനത്തിന് അനുമതി നൽകിയത്. പ്രവേശനം നടത്തി മാസങ്ങൾ കഴിഞ്ഞ് ആഗസ്റ്റ് 14ന് വീണ്ടും പരിശോധന നടത്തിയപ്പോഴും കുറവുകൾ പരിഹരിച്ചിട്ടിെല്ലന്ന് കണ്ടെത്തി. ആവശ്യത്തിലേറെ സമയം ഉണ്ടായിരുന്നിട്ടും കുറവുകൾ പരിഹരിക്കാത്തത് സംസ്ഥാന സർക്കാറി​െൻറ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. 35.6 ശതമാനം െറസിഡൻറുമാരുടെ കുറവ്, 44.6 ശതമാനം മാത്രം കിടത്തി ചികിത്സിക്കുന്ന രോഗികൾ, മേജർ ഓപറേഷൻ ചെയ്യാതിരുന്നത്, പരിശോധന ദിവസവും പ്രസവ സംബന്ധമായ ചികിത്സ ഇല്ലാതിരുന്നത് തുടങ്ങി എട്ട് പ്രധാന കുറവുകൾ കണ്ടെത്തി. ഇ.എസ്.ഐ ആനുകൂല്യമുളള തൊഴിലാളികളുടെ ചികിത്സ സൗകര്യവും ഒരുക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. സംസ്ഥാന സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചിരുെന്നങ്കിൽ കുറവുകൾ പരിഹരിക്കാമായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുെന്നന്ന ആക്ഷേപം ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ ഉയരുന്നുണ്ട്. സ്വകാര്യ മെഡിക്കൽ കോളജുകളുടെ സമ്മർദമാണ് പാരിപ്പള്ളിയെ സർക്കാർ അവഗണിക്കാൻ കാരണമെന്നാണ് ആരോപണം. ആര്യോഗ്യവകുപ്പിൽ ഇതിനായി പ്രത്യേക ലോബി തന്നെ പ്രവർത്തിക്കുന്നതായും ആരോപണം തുടക്കം മുതലുണ്ട്. സമഗ്ര അന്വേഷണം നടത്തണം -എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജി​െൻറ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനായി നടക്കുന്ന ശ്രമങ്ങൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. വസ്തുതകൾ ശരിയായി വിലയിരുത്തി യഥാസമയം നടപടി സ്വീകരിക്കുന്നതിന് പകരം ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ നടപ്പാക്കുന്നതിൽ മാത്രം താൽപര്യം കാണിക്കുന്ന ഭരണ നേതൃത്വത്തി​െൻറ പിടിപ്പുകേടാണ് വീണ്ടും കോളജി​െൻറ അനുമതി തടസ്സപ്പെടാൻ കാരണം. സംസ്ഥാന സർക്കാറി​െൻറയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുകൾ മൂലമാണ് മെഡിക്കൽ കൗൺസിൽ കോളജ് ആരംഭിക്കാൻ അനുമതി നൽകിയതെന്ന സർക്കാറി​െൻറ അവകാശ വാദം തെറ്റായിരുെന്നന്ന് തെളിയുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. എം.പി എന്നനിലയിൽ താൻ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായിട്ടാണ് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയായ ലോധ കമ്മിറ്റി പ്രത്യേക അനുമതി ഉത്തരവിട്ടത്. അതി​െൻറ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമ​െൻറാണ് ആദ്യ വർഷം മെഡിക്കൽ കോളജ് ആരംഭിക്കാൻ വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകിയതെന്നും പ്രേമചന്ദ്രൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story