Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമതേതരത്വം സങ്കൽപമായി...

മതേതരത്വം സങ്കൽപമായി മാറുന്നു ^സി.ടി. സുഹൈബ്

text_fields
bookmark_border
മതേതരത്വം സങ്കൽപമായി മാറുന്നു -സി.ടി. സുഹൈബ് കുളത്തൂപ്പുഴ: മതേതരത്വം സങ്കൽപമായി മാറുന്നുവെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് പറഞ്ഞു. വിശ്വാസം അഭിമാനമാണ് സാഹോദര്യം പ്രതിരോധമാണ് എന്ന മുദ്രാവാക്യമുയർത്തി 23ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന ദക്ഷിണ കേരള സമ്മേളനത്തി​െൻറ മുന്നോടിയായി നടത്തുന്ന പ്രചാരണ ജാഥക്ക് കുളത്തൂപ്പുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിച്ച് നൽകുന്നതിന് ഭരണകർത്താക്കൾ തയാറാകണമെന്നും ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുന്ന വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കുളത്തൂപ്പുഴ ഏരിയ പ്രസിഡൻറ് അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. കെ.പി. അജ്മൽ വിഷയാവതരണം നടത്തി. ഏരിയ പ്രസിഡൻറ് നെബിൻ, അബ്ദുൽ ബാസിത് എന്നിവർ സംസാരിച്ചു. സൈനുദ്ദീൻ, ഡോ. എൻ.എ. സലാം, എൻ. ഷാജഹാൻ, സുലൈമാൻ, ഷിനോസ്, നിസാം, യാസീൻ, അഫ്ലഹ്, ഇർഷാദ് എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അരിപ്പ സമരത്തിലെ ആദിവാസികള്‍ കുളത്തൂപ്പുഴ: സമരഭൂമിയില്‍ തങ്ങള്‍ക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് അരിപ്പ ഭൂസമരക്കാരായ ആദിവാസികള്‍ കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കി. ഭൂസമര പരിഹാരത്തിനായി സർക്കാർ െവച്ച നിർദേശം അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാം എന്നറിയിച്ച ആദിവാസികളായ സമരക്കാരെ സമരസമിതി നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായി അരോപിച്ച് ഒരുവിഭാഗം പരാതിയുമായി രംഗെത്തത്തുകയായിരുന്നു. ആദിവാസിയായ രാജേഷ് എന്ന യുവാവിനെ സമരഭൂമിയിൽനിന്ന് വിളിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി ശനിയാഴ്ച കുളത്തൂപ്പുഴ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒത്തുതീർപ്പ് കാര്യം ഇനി മിണ്ടിെല്ലന്ന് ഉറപ്പുനൽകിയതിന് ശേഷമാണ് തന്നെ വിട്ടയച്ചതെന്നും പരാതിയിലുണ്ട്. ഇതോടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവ‌ർ ഗ്രാമപഞ്ചായത്ത് അംഗം പി. അനിൽകുമാര്‍ മുഖേന കുളത്തൂപ്പുഴ എസ്.െഎ എം.ജി. വിനോദിന് പരാതി നൽകുകയുമായിരുന്നു. മന്ത്രി കെ. രാജുവുമായി ബന്ധപ്പെട്ട സമരക്കാരോട് സർക്കാർ നിർദേശം അംഗീകരിച്ച് സമരത്തിൽനിന്ന് പിൻ മാറുന്ന ആദിവാസികൾക്ക് ഒരേക്കർ ഭൂമിയും മറ്റുള്ളവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമായ ഭൂമിയും നൽകുമെന്ന് ഉറപ്പുനൽകിയതായും ഇതിനായി സമരക്കാരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിക്കാൻ നിർദേശം നൽകി കലക്ടർക്ക് കത്തുനൽകുമെന്നും മന്ത്രി അറിയിച്ചതായി സി.പി.െഎ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ പി. അനിൽകുമാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story